CinemaGeneralIndian CinemaLatest NewsMollywood

ഗായത്രിയെയും വിശാലിനേയും കുറിച്ച്: പുതിയ ചിത്രം പ്രഖ്യാപിച്ച് രഞ്ജിത് ശങ്കര്‍

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് രഞ്ജിത്ത് ശങ്കർ. ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ സണ്ണിയാണ് രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ അവസാന സിനിമ. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജയസൂര്യയുടെ നൂറാമത്തെ ചിത്രം കൂടെയായിരുന്നു സണ്ണി.

ഇപ്പോളിതാ, തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് രഞ്ജിത്ത് ശങ്കർ. 4 ഇയേഴ്‌സ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം രഞ്ജിത് ശങ്കര്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയത്. കോളേജ് ജീവിതം അടിസ്ഥാനമാക്കിയുള്ള കഥയാണ് ചിത്രം പറയുന്നത്. ഗായത്രിയുടെയും വിശാലിന്റെയും കോളേജിലെ നാല് വർഷങ്ങളാണ് സിനിമയുടെ പ്രമേയം. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും സംവിധായകൻ പങ്കുവച്ചിട്ടുണ്ട്. ഒരു ക്ലാസ് റൂം ആണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ചിത്രത്തിലെ ഒരു സീനിന്റെ ചെറിയ വിവരണവും പോസ്‌റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘4 ഇയേഴ്‌സ് ഗാത്രിയെയും വിശാലിനെയും കുറിച്ചാണ്. അവരുടെ കോളേജ് സൂര്യോദയങ്ങള്‍, കാന്റീനിലെ അസ്തമയങ്ങള്‍, ഹോസ്റ്റല്‍ രാത്രികള്‍’, രഞ്ജിത് ശങ്കര്‍ സമൂഹ മാധ്യമത്തിൽ കുറിച്ചു.

Also Read: മത്സ്യത്തൊഴിലാളികളുടെ കഥ പറയുന്ന ‘അടിത്തട്ട്’ നാളെ മുതൽ

രഞ്ജിത് ശങ്കര്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്. മധു നീലകണ്ഠനാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

 

 

shortlink

Related Articles

Post Your Comments


Back to top button