
മുംബൈ: ബോളിവുഡ് താരം സ്വര ഭാസ്കറിന് വധഭീഷണി കത്ത്. മുംബൈയിലെ വെർസോവയിലുള്ള വസതിയിലേക്കാണു കത്ത് അയച്ചത്. ഹിന്ദിയിലാണ് കത്തെഴുതിയിരിക്കുന്നത്. വീർ സവർക്കറെ അപമാനിക്കുന്നത് രാജ്യത്തെ യുവജനത അനുവദിക്കില്ലെന്ന് കത്തില്‍ പറയുന്നു.
തുടർന്ന്, നടി കത്തുമായി വെർസോവ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. നടിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും അജ്ഞാതനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതായും പൊലീസ് അറിയിച്ചു.
Post Your Comments