![](/movie/wp-content/uploads/2022/06/vikram.jpg)
കമല്ഹാസൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ‘വിക്രം’. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രം മികച്ച പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പുറത്തുവിട്ട് ഹോട്സ്റ്റാര്. ചിത്രം ജൂലൈ എട്ടിനാണ് ഹോട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുക.
സൂര്യയുടെ ഗംഭീരമായ അതിഥി റോള്‍ ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. നേരത്തെ, ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയ സൂര്യ തന്റെ സ്വപ്ന സാക്ഷാത്കാരമാണ് ഇതെന്നാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ‘പ്രിയപ്പെട്ട കമല്ഹാസൻ അണ്ണാ, താങ്കള്‍ക്കൊപ്പം സ്ക്രീൻ പങ്കിടുകയെന്ന സ്വപ്നമാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. അത് സാധ്യമാക്കിയതിന് നന്ദി. എല്ലാവരുടെയും സ്നേഹം ആവേശഭരിതനാക്കുന്നു’ ലോകേഷ് കനകരാജിനോടായി സൂര്യ ട്വിറ്ററില്‍ കുറിച്ചിരുന്നു.
Read Also:- സൂര്യക്കും കജോളിനും ഓസ്കര് കമ്മിറ്റിയിലേക്ക് ക്ഷണം
കമല്‍ഹാസനൊപ്പം ചിത്രത്തില്‍ മലയാളി താരങ്ങളും അഭിനയിക്കുന്നുണ്ട്. ഫഹദ് ഫാസിൽ, കാളിദാസ് ജയറാം, നരേൻ, ചെമ്പൻ വിനോദ് തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. കമല്ഹാസന് തന്നെയാണ് ‘വിക്രം’ സിനിമയുടെ നിര്‍മ്മാതാവ്. രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറിലാണ് നിര്‍മ്മാണം.
Post Your Comments