Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralLatest NewsNew ReleaseNEWS

ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ വിക്രം: ‘കോബ്ര’യുടെ വിതരണാവകാശം സ്വന്തമാക്കി ഉദയനിധി സ്റ്റാലിൻ

വിക്രം നായകനായി എത്തുന്ന പുതിയ ചിത്രമാണ് കോബ്ര. ചിത്രത്തിന്റെ വിതരണാവകാശം ഏറ്റെടുത്ത് ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജിയാന്റ് മൂവീസ്‌. ട്വിറ്ററിലൂടെയാണ് റെഡ് ജിയാന്റ് മൂവീസ്‌ ഇക്കാര്യം പുറത്തുവിട്ടത്. ആര്‍ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 11ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തും.

മഹാന് ശേഷമെത്തുന്ന വിക്രം ചിത്രമാണിത്. എന്നാല്‍, മഹാന്‍ ആമസോണ്‍ പ്രൈം വീഡിയോയുടെ ഡയറക്ട് റിലീസായിരുന്നു. കൊവിഡിനു മുമ്പ് പ്രദര്‍ശനത്തിനെത്തിയ കദരം കൊണ്ടാൻ ആണ് അവസാനം തിയേറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട വിക്രം ചിത്രം. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് കോബ്ര. വിക്രം ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം ചിത്രീകരണസമയത്ത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

Read Also:- നടൻ പൂ രാമു അന്തരിച്ചു: ആദരാഞ്‍ജലി അര്‍പ്പിച്ച് മമ്മൂട്ടി

ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍റെ സിനിമാ അരങ്ങേറ്റമായ ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് റോഷന്‍ മാത്യുവും മിയ ജോര്‍ജ്ജും സർജാനോ ഖാലിദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നേരത്തെ, പുറത്തെത്തിയ ടീസറും ആരാധകപ്രീതി നേടിയിരുന്നു. ഇമൈക നൊടികൾ, ഡിമോണ്ടെ കോളനി എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ജ്ഞാനമുത്തു.

shortlink

Related Articles

Post Your Comments


Back to top button