മലയാള സിനിമ നശിച്ചു കൊണ്ടിരിക്കുകയാണെന്ന് സംവിധായകൻ ഒമർ ലുലു. തൊണ്ണൂറുകളിൽ മോഹൻലാൽ ചെയ്‍തതു പോലെയുള്ള വിഭിന്ന വേഷങ്ങൾ ചെയ്യാൻ കെൽപ്പുള്ള ഒരു യുവനടൻ പോലും മലയാളത്തിൽ ഇല്ലെന്നും ഒമർ ലുലു പറയുന്നു. നിർമ്മാതാക്കൾ സൂപ്പർ താരങ്ങളുടെ പുറകെ ഓടാതെ രണ്ടു കോടിയിൽ താഴെയുള്ള ചെറിയ സിനിമകൾക്കു വേണ്ടി പണം മുടക്കണമെന്നും ഒമർ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഒമർ ലുലുവിന്റെ പ്രതികരണം.
ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
ഈ റിവ്യൂ എഴുത്തുകാരും കുറച്ച് റിയലിസ്റ്റക്ക് എല്ലാസ്റ്റിക്ക് പച്ചപ്പ് പ്രകൃതി പടങ്ങൾ കാരണം മലയാള സിനിമ നശിച്ചു. അന്യഭാഷയിലെ ആൺപ്പിള്ളേർ ഇവിടെ വന്ന് കാശ് അടിച്ചു പോകുന്നു,ഡാൻസ് കോമഡി ഫൈറ്റ് റൊമാൻസ് മര്യാദക്ക് ചെയ്യുന്ന ഒരു യൂത്തൻ പോലും ഇല്ലാ പണ്ടത്തെ 90’sലെ ലാലേട്ടനെ പോലെ.
നിർമ്മാതാകൾ ഇനിയെങ്കിലും മാറി ചിന്തിച്ച് 2 കോടിയിൽ താഴെ ബഡ്ജറ്റ് വരുന്ന ചിത്രങ്ങൾ ചെയ്യുക.അതും ഫെറ്റ് ഡാൻസ് കോമഡി റൊമാൻസ് ഒക്കെയുള്ള ചിത്രങ്ങൾ അങ്ങനത്തെ പിള്ളരേ കണ്ടെത്തുക,പുതിയ പിള്ളേരുടെ ചിത്രങ്ങളിൽ പണം മുടക്കുക മലയാള സിനിമ വളരട്ടെ.
പുതിയ തലമുറ വരട്ടെ മലയാള സിനിമയിൽ ഈ സൂപ്പർ താരങ്ങളുടെ പിന്നാലെ ബിസിനസ്സ് മാത്രം കണ്ട് ഡെയ്റ്റിനായി ഓടി വല്ല്യ നഷ്ടങ്ങൾ ഉണ്ടാക്കുന്ന നേരം രണ്ട് കോടിയിൽ താഴെയുള്ള ചെറിയ സിനിമയിൽ മുതൽ മുടക്കുക നിർമ്മാതാക്കൾ,അങ്ങനെ കുറെ ചിത്രങ്ങൾ വന്നാൽ സിനിമയിൽ നിന്ന് അല്ലാത്ത കുറെ കുട്ടികൾക്കും സിനിമാ താരങ്ങളുടെ മക്കളും ഒക്കെ അവസരം കിട്ടും.
Also Read: ഞങ്ങളുടെ കുഞ്ഞ് വരുന്നു: കണ്മണിയെ വരവേൽക്കാൻ ഒരുങ്ങി രൺബീറും ആലിയയും
ഒരു അഡാറ് ലവ് ഉണ്ടാക്കിയ വലിയ ഓളം കാരണം തണ്ണീർമത്തൻ ദിനങ്ങൾ വന്നു ആ ചിത്രം വിജയിച്ചത്തോടെ ഒരു കൂട്ടം പുതിയ പിള്ളേർ സിനിമയിൽ സെറ്റായി ഇനിയും ഒരുപാട് പുതിയ കുട്ടികൾ വരട്ടെ മലയാള സിനിമ വളരട്ടെ സിനിമാ മേഖലയിൽ നിന്ന് അല്ലാത്ത കഴിവ് ഉള്ള കുട്ടികൾക്ക് അവസരം കിട്ടട്ടെ.
Post Your Comments