CinemaGeneralLatest NewsNEWS

തെലുങ്ക് നടൻ നന്ദമുരി ബാലകൃഷ്ണയ്ക്ക് കൊവിഡ്

തെലുങ്ക് നടൻ നന്ദമുരി ബാലകൃഷ്ണയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ചില ശാരീരിക അസ്വസ്ഥതകൾ പ്രകടമായതിനെ തുടർന്ന് ടെസ്റ്റ് ചെയ്തപ്പോഴാണ് നന്ദമുരിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ ഹോം ഐസൊലേഷനിൽ കഴിയുകയാണ് നടൻ.

കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സഹകരിച്ചവർ കൊവിഡ് ടെസ്റ്റ് ചെയ്യണമെന്ന് താരം അറിയിച്ചു. നടനുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് നടന് കൊവിഡ് സ്ഥിരീകരിക്കുന്നത്.

Read Also:- രാജ്‍കുമാര്‍ റാവുവിന്റെ ‘ഹിറ്റ് ദ ഫസ്റ്റ് കേസ്’ പ്രദർശനത്തിനൊരുങ്ങുന്നു: റിലീസ് തീയതി പുറത്ത്

ഗോപിചന്ദ് മലിനിനി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നന്ദമുരി ബാലകൃഷ്ണ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ശ്രുതി ഹാസനാണ് ചിത്രത്തിൽ നായിക. നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എസ് തമൻ ചിത്രത്തിന് ഈണം പകരുന്നു.

shortlink

Related Articles

Post Your Comments


Back to top button