മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി കെ മധു സംവിധാനം ചെയ്ത ചിത്രമാണ് സിബിഐ 5; ദ ബ്രെയിൻ. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച കുറ്റാന്വേഷണ കഥകൾ പറഞ്ഞ സിബിഐ സീരീസിൽ ഒരുങ്ങിയ അഞ്ചാമത്തെ ചിത്രമായിരുന്നു ഇത്. എസ് എൻ സ്വാമിയാണ് ചിത്രത്തിന് തിരക്കഥ എഴുതിയത്.
ഇപ്പോളിതാ, സിനിമയുമായി ബന്ധപ്പെട്ട് വരുന്ന ഏറ്റവും പുതിയ വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നെറ്റ്ഫ്ലിക്സിൽ ഏറ്റവും വലിയ ഹിറ്റായി സിബിഐ 5; ദ ബ്രെയിൻ മാറി എന്ന വാർത്തയാണ് പുറത്ത് വരുന്നത്. തിയേറ്ററിലെ പ്രദർശനത്തിന് ശേഷമാണ് ചിത്രം നെറ്റ്ഫ്ലിക്‌സിൽ റിലീസ് ചെയ്തത്. ജൂൺ 13 മുതൽ 19 വരെയുള്ള കണക്കെടുത്താൽ ലോക സിനിമകളിൽ നാലാമതാണ് സിബിഐ 5. റിലീസ് ചെയ്ത് തുടർച്ചയായി രണ്ടാമത്തെ ആഴ്ചയും സിബിഐ 5 നാലാം സ്ഥാനത്ത് തുടർന്നു.
28.8 ലക്ഷം ആളുകളാണ് റിലീസ് ചെയ്ത് 8 ദിവസത്തിനുള്ളിൽ ചിത്രം പൂർണമായി കണ്ടത്. ഗൾഫ് രാജ്യങ്ങളിലും മാലിദ്വീപ്, മലേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക എന്നിവിടങ്ങളിലുമെല്ലാം ചിത്രം ട്രെൻഡിങ്ങിലെത്തി. ദാ റോത്ത് ഓഫ് ഗോഡ്, സെൻതൗറോ, ഹേർട്ട് പരേഡ് എന്നീ വിദേശഭാഷ ചിത്രങ്ങളാണ് നെറ്റ്ഫ്ലിക്സിൽ സിബിഐയ്ക്ക് മുന്നിലുള്ളത്. ഹിന്ദി ചിത്രം ഭൂൽഭുലയ്യ 2 സിബിഐയ്ക്ക് ശേഷമാണുള്ളത്.
Also Read: രൺബീർ കപൂറിന്റെ വില്ലനായി സഞ്ജയ് ദത്ത്: ശംഷേര ടീസർ എത്തി
നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ശേഷം ചിത്രം വലിയ തോതിൽ വിമർശിക്കപ്പെടുകയും ട്രോളുകൾക്ക് ഇരയാക്കപ്പെടുകയും ചെയ്തിരുന്നു. ഇതിനിടയിലും ഇത്തരത്തിൽ ഒരു നേട്ടമെത്തിയത് സിനിമയുടെ അണിയറ പ്രവർത്തകരെ ആവേശത്തിലാക്കിയിട്ടുണ്ട്.
Post Your Comments