CinemaGeneralIndian CinemaLatest NewsMollywood

ഹുറാകാൻ കൊടുത്ത് ഉറുസ് വാങ്ങി: ലംബോർഗിനി ഉറുസ് സ്വന്തമാക്കി പൃഥ്വിരാജ്

മലയാള സിനിമതാരങ്ങളിലെ ഏക ലംബോർഗിനി ഉടമയായ പൃഥ്വിരാജ് സുകുമാരന്റെ ഗ്യാരേജിലേക്ക് പുതിയ അതിഥി എത്തിയിരിക്കുകയാണ്. റേഞ്ച് റോവർ, പോർഷെ കെയ്ൻ, ഔഡി, ബിഎംഡബ്ള്യു, മിനി ജോൺ കൂപ്പർ, ലംബോർഗിനി തുടങ്ങി പ്രീമിയം കാറുകളുടെ മികച്ച കളക്ഷൻ പൃഥ്വിയുടെ ഗാരേജിലുണ്ട്. ഇപ്പോൾ, ലംബോർഗിനിയുടെ മറ്റൊരു വാഹനം കൂടി ഗ്യാരേജിലേക്ക് എത്തിയിരിക്കുകയാണ്. ലംബോർഗിനിയുടെ എസ്.യു.വി. മോഡലായ ഉറുസാണ് പൃഥ്വിരാജിന്റെ വാഹന ശേഖരത്തിൽ ഏറ്റവുമൊടുവിൽ എത്തിയിരിക്കുന്നത്. എന്നാൽ, ഇത് പുതിയ വാഹനമല്ലെന്നാണ് റിപ്പോർട്ട്. 2019-ൽ രജിസ്റ്റർ ചെയ്ത വാഹനമാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. പ്രീമിയം സെക്കൻഡ് ഹാൻഡ് കാറുകളുടെ ഷോറൂമായ റോയൽ ഡ്രൈവിൽ നിന്നാണ് താരം ഉറുസ് വാങ്ങിയിരിക്കുന്നത്.

4.35 കോടി രൂപയായിരുന്നു 2019-ൽ ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വിലയെന്നാണ് വിലയിരുത്തൽ. അതേസമയം, അദ്ദേഹത്തിന്റെ കൈവശം നിലവിലുള്ള ലംബോർഗിനി ഹുറാകാൻ എക്‌സ്‌ചേഞ്ച് ചെയ്താണ്  ഉറുസ് എസ്.യു.വി. സ്വന്തമാക്കിയതെന്നാണ് പുറത്ത് വരുന്ന വിവരം.

Also Read: ‘ആദിപുരുഷി’നായി പ്രഭാസ് ആവശ്യപ്പെട്ടത് 120 കോടി

2018-ലാണ് പൃഥ്വിരാജ് ലംബോർഗിനി ഹുറകാൻ സ്വന്തമാക്കിയത്. നാല് വർഷത്തിനിടെ ഇത് വെറും 2000 കിലോമീറ്റർ മാത്രമാണ് ഓടിയിരിക്കുന്നത്. ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്ന ഉറുസ് 5000 കിലോമീറ്ററാണ് ഓടിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments


Back to top button