CinemaGeneralIndian CinemaLatest NewsMollywood

കണ്ടംപററി സിനിമ ചെയ്യണമെന്ന ആഗ്രഹത്തിൽ നിന്നാണ് ജാക്ക് ആൻഡ് ജിൽ ഉണ്ടായത്: സന്തോഷ് ശിവൻ

മഞ്ജു വാര്യര്‍, സൗബിന്‍ ഷാഹിര്‍, കാളിദാസ് ജയറാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സന്തോഷ് ശിവൻ ഒരുക്കിയ ചിത്രമായിരുന്നു ജാക്ക് ആന്‍ഡ് ജില്‍. മെയ് 20നായിരുന്നു ചിത്രം റിലീസ് ചെയ്തത്. തിയേറ്ററില്‍ വമ്പന്‍ പരാജയമാണ് ചിത്രം ഏറ്റുവാങ്ങിയത്. സന്തോഷ് ശിവനില്‍ നിന്നും ഉറുമിയും അനന്തഭദ്രവും പോലെയൊരു മാജിക് പ്രതീക്ഷിച്ച പ്രേക്ഷകരെ നിരാശപ്പെടുത്തുന്നതായിരുന്നു ചിത്രത്തിന്റെ തിയേറ്ററിലെ പ്രകടനം. ജൂണ്‍16ന് ആമസോണ്‍ പ്രൈമില്‍ ചിത്രം റിലീസ് ചെയതതോടെ സിനിമ വീണ്ടും ചർച്ചയാവുകയാണ്. ചിത്രത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. യുക്തിക്ക് ഒട്ടും യോജിക്കാത്ത തരത്തിലുള്ള കഥയാണ് ജാക്ക് ആന്‍ഡ് ജില്ലിന്റേതെന്നാണ് പ്രധാന വിമർശനം.

ഇപ്പോളിതാ, സിനിമയ്ക്കെതിരെയുള്ള വിമർശനങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ സന്തോഷ് ശിവൻ. കണ്ടംപററി സിനിമ ചെയ്യണമെന്ന ആഗ്രഹത്തിൽ നിന്നാണ് ജാക്ക് ആൻഡ് ജിൽ ഉണ്ടായതെന്നും തന്നില്‍ നിന്ന് ആളുകൾ എപ്പോഴും ആവശ്യപ്പെടുന്നത് ഉറുമി പോലെയുള്ള എപിക് ചിത്രങ്ങളാണെന്നുമാണ് അദ്ദേഹം പറയുന്നത്.

Also Read: റെക്കോർഡ് വിലയ്ക്ക് വാശി സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്: സ്ട്രീമിങ് ജൂലൈയിൽ

സന്തോഷ് ശിവന്റെ വാക്കുകൾ:

കണ്ടംപററി സിനിമ ചെയ്യണമെന്ന ആഗ്രഹത്തിൽ നിന്നാണ് ജാക്ക് ആൻഡ് ജിൽ എന്ന ചിത്രം ഉണ്ടായത്. എന്നാൽ, ഞാൻ സംവിധാനം ചെയ്യുമ്പോൾ ആളുകൾ എപ്പോഴും ആവശ്യപ്പെടുന്നത് ഉറുമി പോലെയുള്ള എപിക് ചിത്രങ്ങളാണ്. അടുത്ത വർഷം വ്യത്യസ്തമായ ഒരു മലയാളം സിനിമ ചെയ്യുന്നുണ്ട്.

മലയാളത്തിൽ സംവിധാനം ചെയ്യാൻ നല്ല താൽപര്യമുള്ളയാളാണ് ഞാന്‍. സിനിമാറ്റോഗ്രഫി ഒരു വിഷ്വൽ ലാംഗ്വേജ് ആയതുകൊണ്ട് അതിന് അങ്ങനെ ഭാഷയൊന്നുമില്ല. പല ഭാഷകളില്‍ നിന്നും ഒരുപാട് ഓഫറുകള്‍ വരുമ്പോള്‍ പിന്നെ മലയാളത്തില്‍ ചെയ്യാനായിട്ട് വലിയ പാടാണ്.

 

shortlink

Related Articles

Post Your Comments


Back to top button