തമിഴകത്തിന്റെ പ്രിയപ്പെട്ട നടനാണ് വിജയ്. ആക്ഷനും ഡാൻസുമൊക്കെയായി വിജയ് ആരാധക മനസ്സിൽ സ്ഥിര പ്രതിഷ്ഠയാണ് നേടിയത്. പ്രിയതാരം നാളെ പിറന്നാൾ ആഘോഷിക്കുകയാണ്. ഇപ്പോളിതാ, താരത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചു കൊണ്ടുള്ള വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ് പ്രമുഖ നിർമ്മാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോസ്. മാസ്റ്റർ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടയിൽ വിജയ് പറഞ്ഞ ഡയലോഗുകളും ചേർത്താണ് വീഡിയോ ഒരുക്കിയത്.
അതേസമയം, പിറന്നാൾ ദിനത്തോടനുബന്ധിച്ച് വിജയ് നായകനാകുന്ന പുതിയ ചിത്രം ദളപതി 66ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ പുറത്തിറങ്ങും. വംശി പൈടപ്പള്ളിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ശ്രീ വെങ്കിട ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവാണ് ചിത്രം നിർമ്മിക്കുന്നത്. രശ്‌മിക മന്ദാനയാണ് നായികയായെത്തുന്നത്. പ്രകാശ് രാജും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. പതിമൂന്ന് വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഗില്ലി, പോക്കിരി, വില്ല് തുടങ്ങിയ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
Also Read: ഹണിമൂൺ തായ്‌ലാന്റിൽ: നയൻ – വിക്കി ദമ്പതികളുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
പ്രഭു, ജയസുധ, ശരത്കുമാർ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Post Your Comments