തെന്നിന്ത്യൻ സിനിമാ പ്രേമികൾ ഏറെ നാളായി കാത്തിരുന്ന വിവാഹമായിരുന്നു ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടേതും സംവിധായകൻ വിഘ്നേഷ് ശിവന്റേതും. ഈ കഴിഞ്ഞ ജൂൺ ഒൻപതിന് ചെന്നൈ മഹാബലിപുരത്ത് വച്ചായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. ക്ഷണിക്കപ്പെട്ട വിഐപി അതിഥികളെയും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും സാക്ഷിയാക്കിയാണ് നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. വിവാഹ ചടങ്ങുകളുടെ ചിത്രീകരണ, പ്രദർശന അവകാശം നെറ്റ്ഫ്ലിക്സിനാണ് നൽകിയത്. ചലച്ചിത്ര സംവിധായകൻ ഗൗതം വാസുദേവ മേനോനാണ് നെറ്റ്ഫ്ലിക്സിനായി വിവാഹ ചടങ്ങുകൾ സംവിധാനം ചെയ്തത്.
ഏഴു വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹത്തിലേക്ക് കടന്നത്. ഇപ്പോളിതാ, താരദമ്പതികൾ തായ്ലാന്റിൽ ഹണിമൂൺ ആഘോഷിക്കുകയാണ്. തായ്ലാന്റിൽ നിന്നുള്ള നയൻ – വിക്കി ദമ്പതികളുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിഘ്നേഷ് ശിവനാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. തായ്ലാന്റ് യാത്രയ്ക്കിടെ ഇരുവരും ആരാധകർക്ക് ഒപ്പം പോസ് ചെയ്ത ചിത്രവും കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.
Also Read: ഷൂട്ടിങ് പെരുമാറ്റച്ചട്ടങ്ങൾ പാലിച്ച് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ ചിത്രീകരണം ആരംഭിച്ചു
വിവാഹത്തിന് ശേഷം നയൻതാരയും വിഘ്നേഷും തിരുപ്പതി സന്ദർശിച്ചിരുന്നു. എന്നാൽ, ക്ഷേത്ര പരിസരത്ത് ഇവർ ചെരുപ്പ് ധരിച്ചെത്തിയത് വിവാദത്തിന് കാരണമായിരുന്നു. പിന്നീട്, തെറ്റ് സംഭവിച്ചതിൽ താരങ്ങൾ ക്ഷേത്ര ബോർഡിനോട് മാപ്പ് പറയുകയും ചെയ്തിരുന്നു. തുടർന്ന് ഇരുവരും കേരളത്തിലെത്തി നയൻതാരയുടെ മാതാപിതാക്കളെ കണ്ടിരുന്നു.
Post Your Comments