മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഷൈൻ ടോം ചാക്കോ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയാണ് മലയാളി മനസ്സിൽ ഷൈൻ തന്റേതായ ഇടം കണ്ടെത്തിയത്. സിനിമകൾ പോലെ തന്നെ താരത്തിന്റെ അഭിമുഖങ്ങളും പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. നടന്റെ ചില പരാമർശങ്ങൾ വിവാദങ്ങളും ഉണ്ടാക്കാറുണ്ട്. കഴിഞ്ഞ ദിവസം താരം നടത്തിയ ഒരു പരാമർശം അത്തരത്തിൽ വിവാദങ്ങൾക്ക് കാരണമായിരുന്നു. നെൽസൺ ദിലീപ് കുമാർ ഒരുക്കിയ വിജയ് ചിത്രം ബീസ്റ്റിനെക്കുറിച്ചായിരുന്നു ഷൈൻ സംസാരിച്ചത്. സിനിമ താൻ കണ്ടില്ലെന്നും സിനിമയെക്കുറിച്ചുള്ള ട്രോളുകൾ കണ്ടിരുന്നുവെന്നുമാണ് ഷൈൻ പറഞ്ഞത്. പടം നന്നായില്ലെങ്കിലും ട്രോളുകൾ നല്ലതാണല്ലോ എന്നും ഷൈൻ പരിഹാസ രൂപേണ പറഞ്ഞിരുന്നു.
‘വലിയൊരു സദസ്സായിരുന്നു തനിക്ക് ലഭിച്ചത്. അഭിനയിക്കുക എന്നതാണ് ഭാഗ്യം, അല്ലാതെ ആരുടെ കൂടെ അഭിനയിക്കുക എന്നതിലല്ല കാര്യം. സിനിമയിൽ കടലാസ് കൊണ്ടുപോകുന്നത് പോലെയാണ് തന്നെ വിജയ് തൂക്കിയെടുത്ത് കൊണ്ടുപോകുന്നതായി കാണിക്കുന്നത്. അതാണ് ആ സീൻ ബോറാകാൻ കാരണം’, എന്നടക്കമുള്ള പരാമർശങ്ങളാണ് ഷൈൻ ടോം ചാക്കോ നടത്തിയത്. ഇപ്പോൾ, ഈ പരാമർശങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഷൈൻ കൂടി അഭിനയിച്ച ഒരു പടത്തെ പറ്റി ഇത്തരത്തിൽ ഒരു അഭിപ്രായ പ്രകടനം നടത്തിയ താരത്തിനെതിരെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തുന്നത്.
Also Read: സ്കൂബാ ഡൈവിങ്ങിനിടെ കടലിലെ മാലിന്യങ്ങൾ മാറ്റി പരിനീതി ചോപ്ര: വീഡിയോ ഏറ്റെടുത്ത് ആരാധകർ
സിനിമ ഇഷ്ടമായില്ലെങ്കിൽ പിന്നെ എന്തിനാണ് അതിൽ അഭിനയിച്ചത്, ഓസ്കറാണ് തന്റെ ലക്ഷ്യമെന്ന് സംവിധായകൻ നെൽസൺ ദിലീപ് കുമാറിനോട് പറയാമായിരുന്നില്ലേ. നല്ല പ്രതിഫലം വാങ്ങിയതിന് ശേഷം സിനിമ കണ്ടില്ലെന്ന് പറയുന്നതെന്തിന്, എന്നിങ്ങനെയുള്ള രൂക്ഷവിമർശനങ്ങളാണ് താരത്തിനു നേരെ ഉയരുന്നത്.
Post Your Comments