
ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് പരിനീതി ചോപ്ര. നടിയെന്നതിലുപരി ഒരു സ്കൂബാ ഡൈവിങ് പരിശീലക കൂടിയാണ് പരിനീതി. ഇപ്പോളിതാ, താരം സമൂഹ മാധ്യമത്തിൽ പങ്കുവച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്. സ്കൂബാ ഡൈവിങ്ങിനിടെ കടലിന്റെ അടിത്തട്ടിൽ നിന്ന് പ്ലാസ്റ്റിക്കും മാസ്കും അടക്കമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്ന വീഡിയോയാണ് നടി ഇൻസ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടത്. കടലിന് അടിയിൽ നിന്ന് മാസ്ക്, പ്ലാസ്റ്റിക് മാലിന്യങ്ങൾ, കാനുകൾ എന്നിവ കൈകൊണ്ടെടുത്ത് ക്യാമറയ്ക്ക് മുന്നിൽ താരം കാണിക്കുന്നുണ്ട്.
‘നല്ലൊരു ഡൈവ് കഴിഞ്ഞു, നശിച്ചുകൊണ്ടിരിക്കുന്ന കടലിനെ വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ കൂടി ഡൈവ്. കടലിനെ മാറ്റിയെടുക്കാൻ എനിക്കൊപ്പം ചേരൂ. എനിക്കൊപ്പം ചേർന്നൊരു സ്കൂബാ ഡൈവർ ആകൂ’, എന്ന കുറിപ്പും പരിനീതി പങ്കുവച്ചിട്ടുണ്ട്. താരത്തിന്റെ പോസ്റ്റ് മണിക്കൂറുകൾക്കകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
Also Read: ആക്ഷൻ വെടിക്കെട്ട് തീർക്കാൻ കുറുവാച്ചൻ: കടുവ ലിറിക് വീഡിയോ എത്തി
‘ ഓരോ വർഷവും 14 മില്ല്യൺ ടൺ പ്ലാസ്റ്റിക്കാണ് കടലിലെത്തുന്നത്. 2020 ആകുമ്പോഴേക്കും സമുദ്രത്തിലെ പ്ലാസ്റ്റിക്കിന്റെ അളവ് നാലിരട്ടിയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കടലാമകൾ, ഡോൾഫിനുകൾ, സീലുകൾ പോലുള്ള ആയിരക്കണക്കിന് സമുദ്രജീവികളുടെ വംശനാശത്തിന് കാരണമാകും. 90,000 സമുദ്രസന്ദർശകർ വെള്ളത്തിൽ നിന്ന് 2 ദശലക്ഷം മാലിന്യങ്ങൾ ഇതുവരെ നീക്കം ചെയ്തു. സമുദ്രത്തെ രക്ഷിക്കാൻ എന്റെ പങ്ക് ചെയ്തതിൽ ഞാൻ സന്തുഷ്ടയാണ് ‘, പരിനീതി വീഡിയോയിൽ ഇങ്ങനെയാണ് പറയുന്നത്.
Post Your Comments