തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് വിജയ് സേതുപതി. കേരളത്തിലടക്കം നിരവധി ആരാധകരാണ് താരത്തിനുള്ളത്. വിജയ് സേതുപതി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാമനിതൻ. സീനു രാമസാമി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം ജൂൺ 24ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അന്തരിച്ച നടി കെ.പി.എ.സി ലളിതയും എത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് വിജയ് സേതുപതി കൊച്ചിയിൽ എത്തിയപ്പോൾ കെ.പി.എ.സി ലളിതയുമായി അഭിനയിച്ചപ്പോളുണ്ടായ അനുഭവം പങ്കുവച്ചിരുന്നു. കെ.പി.എ.സി ലളിതയെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
‘ലളിതാമ്മ ഇല്ലാത്തത് വലിയ വേദനയാണ്. ഞങ്ങൾക്ക് മൂന്ന് ദിവസമായിരുന്നു ഒരുമിച്ച് ഷൂട്ടിങ് ഉണ്ടായിരുന്നത്. എനിക്ക് അമ്മയെ പോലെ ആയിരുന്നു. അവരുടെ അനുഗ്രഹത്തിൽ ഈ ചിത്രം നിങ്ങളിലേക്ക് എത്തണം എന്നാണ് ആഗ്രഹം’, വിജയ് സേതുപതി പറഞ്ഞു.
മിന്നൽ മുരളിയിലൂടെ മലയാളികൾക്ക് ശ്രദ്ധേയനായ ഗുരു സോമസുന്ദരവും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഗായത്രിയാണ് ചിത്രത്തിൽ വിജയ് സേതുപതിയുടെ നായികയായി എത്തുന്നത്. ഇളയരാജയും മകൻ യുവൻ ശങ്കർ രാജയും ഒന്നിച്ച് സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രം എന്ന സവിശേഷത കൂടി മാമനിതനുണ്ട്.
Post Your Comments