
ഷറഫുദ്ദീനെ കേന്ദ്ര കഥാപാത്രമാക്കി ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രിയൻ ഓട്ടത്തിലാണ്’. ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘നേരാണേ’ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസായത്. യൂട്യൂബിൽ റിലീസ് ചെയ്ത പാട്ടിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. റിലീസ് ചെയ്ത് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ഗാനം ട്രെന്റിങ് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പ്രജീഷ് പ്രേം എഴുതിയ വരികൾക്ക് ലിജിൻ ബാംബിനോയാണ് സംഗീതം പകർന്നത്. ബെന്നി ദയാൽ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയത്. നൈല ഉഷ, അപർണ ദാസ് എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ജാഫർ ഇടുക്കി, ഹരിശ്രീ അശോകൻ, ബിജു സോപാനം എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്.
Also Read: ബോളിവുഡിൽ അരങ്ങേറാനൊരുങ്ങി സാറ ടെണ്ടുൽക്കർ
ഫീൽ ഗുഡ് ഫാമിലി എന്റർടെയ്നറായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. മറ്റുള്ളവരെ സഹായിക്കാൻ എപ്പോഴും ഓടി നടക്കുന്നതിനാൽ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനാകാത്തയാളാണ് ചിത്രത്തിൽ ഷറഫുദ്ദീന്റെ കഥാപാത്രം. ഈ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ പുരോഗമിക്കുന്നത്. ചിത്രം ജൂൺ ഇരുപത്തിനാലിന് പ്രേക്ഷകർക്ക് മുന്നിലെത്തും.
Post Your Comments