വിഖ്യാത ഹോളിവുഡ് നടി മെർലിൻ മൺറോയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ‘ബ്ലോണ്ട്’ എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. നെറ്റ്ഫ്ലിക്സ് യൂടൂബ് ചാനലിലൂടെയാണ് ടീസർ പുറത്ത് വിട്ടത്. നെറ്റ്ഫ്ലിക്സിലൂടെ തന്നെയാണ് ചിത്രം സ്ട്രീം ചെയ്യുക. സെപ്റ്റംബർ 23ന് സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തും.
ജോയ്സ് കരോളിന്റെ ഫിക്ഷൻ നോവലായ ബ്ലോണ്ട് ആസ്പദമാക്കിയാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ആൻഡ്ര്യൂ ഡൊമിനിക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനാ ഡെ അർമാസ് ആണ് മെർലിൻ മൺറോയായി സിനിമയിൽ വേഷമിടുന്നത്. ബോബി കന്നവാലെ, അഡ്രിയൻ ബ്രോഡി, ജൂലിയൻ നിക്കോൾസൺ, സേവ്യർ സാമുവൽ, ഇവാൻ വില്യംസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഡ്രിൻ ബ്രോഡി മെർലിൻ്റെ ഭർത്താവും നാടകകൃത്തുമായ ആർതർ മില്ലറായും ബോബി കന്നാവാലെ മുൻ ഭർത്താവായ ജോ ഡിമാജിയോയായുമാണ് വേഷമിടുന്നത്. മോണോസ് നടി ജൂലിയൻ നിക്കോൾസൺ മെർലിന്റെ അമ്മ ഗ്ലാഡിസ് പേൾ ബേക്കറിനെ അവതരിപ്പിക്കും.
Also Read: സായ് പല്ലവിയുടെ വാക്കുകൾ വിവാദപരം, അറിയാത്ത വിഷയങ്ങളിൽ നിന്ന് മാറി നിൽക്കണം: വിജയശാന്തി
‘അവർ മെർലിൻ മൺറോ മാത്രമല്ല നോർമ ജീനും ആയിരിക്കുന്നത് എങ്ങനെയാണ് എന്ന് പ്രേക്ഷകർ അറിയണം. ഏറ്റവും ധീരമായ ഫെമിനിസ്റ്റ് നിലപാടാണ് അത്. മൺറോയുടെ ജീവിതത്തിലെ അവിസ്മരണീയമായ മുഹൂർത്തങ്ങൾ സിനിമയിൽ ഉണ്ടാകും’, സംവിധായകൻ ആൻഡ്രൂ ഡൊമിനിക് ഒരു അഭിമുഖത്തിൽ ചിത്രത്തെ കുറിച്ച് ഇങ്ങനെയാണ് പറഞ്ഞത്.
Post Your Comments