CinemaGeneralLatest NewsNEWS

നടൻ ദിലീപിന് യു.എ.ഇ ഗോൾഡൻ വിസ

നടന്‍ ദിലീപിന് യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് യു.എ.ഇ സർക്കാർ ആദര സൂചകമായി നൽകുന്നതാണ് ഗോൾഡൻ വിസ. മലയാള സിനിമയില്‍ നിന്നും ആദ്യമായി ഗോൾഡൻ വിസ ലഭിക്കുന്നത് മമ്മൂട്ടിക്കും മോഹന്‍ലാലിനുമാണെങ്കിലും അതിന് ശേഷം നിരവധി താരങ്ങൾക്ക് ഗോൾഡൻ വിസ ലഭിച്ചിരുന്നു.

ഈസ്റ്റ് കോസ്റ്റ് വിജയൻ, ടൊവിനോ തോമസ്, പ്രണവ് മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ആസിഫ് അലി, ഉണ്ണി മുകുന്ദൻ, ലാലു അലക്സ് , സുരാജ് വെഞ്ഞാറമൂട്, കെ എസ് ചിത്ര, ശ്വേതാ മേനോൻ, മീന, ആശാ ശരത്, നൈല ഉഷ, മീര ജാസ്മിൻ, മിഥുൻ രമേഷ് തുടങ്ങിയവർ ഗോൾഡൻ വിസ ഏറ്റുവാങ്ങിയിരുന്നു.

പത്ത് വർഷത്തെ കാലാവധിയാണ് ഗോൾഡൻ വിസയ്ക്ക് ഉള്ളത്. ദീര്‍ഘകാല താമസ വിസയായ ഈ ഗോള്‍ഡൻ വിസ 2019 ലാണ് യു.എ.ഇ സര്‍ക്കാര്‍ അവതരിപ്പിച്ചത്. ഗോള്‍ഡൻ വിസ ലഭിക്കുന്നവര്‍ക്ക് സ്പോൺസറുടെ സഹായമില്ലാതെ രാജ്യത്ത് ജീവിക്കാനും ജോലി ചെയ്യാനും കഴിയും. 10 വര്‍ഷത്തിനു ശേഷം ഈ വിസ തനിയെ പുതുക്കപ്പെടും. ആദ്യം നിക്ഷേപകര്‍ക്കും വ്യവസായികള്‍ക്കും അനുവദിച്ച യു.എ.ഇ ഗോള്‍ഡൻ വിസ കൊവിഡ് സമയത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സന്നദ്ധസേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും അനുവദിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button