Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഹിഗ്വിറ്റ പൂർത്തിയായി

മുകുന്ദനേയും അദ്ദേഹത്തിൻ്റെ ഗൺമാൻ അയ്യപ്പദാസിൻ്റേയും കഥ പറയുന്ന ഹിഗ്വിറ്റ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. കണ്ണൂർ, തലശ്ശേരി, കൂത്തുപറമ്പ് ഭാഗങ്ങളിലും ആലപ്പുയിലുമായിട്ടാണ് ഹിഗ്വിറ്റയുടെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. സെക്കൻ്റ് ഹാഫ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബോബി തര്യനും, സജിത് അമ്മയും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രം രചന നിർവഹിച്ച് സംവിധാനം ചെയ്യുന്നത് ഹേമന്ത് ജി നായരാണ്.

ചിത്രത്തിൽ അയ്യപ്പദാസ് എന്ന ഗൺമാനെ ധ്യാൻ ശ്രീനിവാസനും, പന്ന്യൻ മുകുന്ദൻ എന്ന ഇടതു രാഷ്ട്രീയ നേതാവിനെ സുരാജ് വെഞ്ഞാറമൂടും അവതരിപ്പിക്കുന്നു. ആലപ്പുഴയിലെ തീവ്ര ഇടതുപക്ഷ യുവജന പ്രവർത്തകനാണ് അയ്യപ്പദാസ്. എന്നും ഇടതുപക്ഷ പ്രസ്ഥാനം അവൻ്റെ ആവേശവും ലഹരിയുമാണ്. സജീവ രാഷ്ട്രീയ പ്രവർത്തനത്തിനോടൊപ്പം മികച്ച ഫുട്ബോളറുമാണ്.

സ്പോർട്സ് ക്വാട്ടയിൽ അയ്യപ്പദാസിന് പൊലീസ് കോൺസ്റ്റബിളായി ജോലി ലഭിക്കുന്നു. ആദ്യ പോസ്റ്റ് തനിക്കേറെ മനസ്സിനിണങ്ങിയതായിരുന്നു എന്നതാണ് ഇവിടുത്തെ പ്രത്യേകത. തൻ്റെ രാഷ്ടീയ പ്രസ്ഥാനത്തിലെ അനിഷേധ്യ നേതാവായ കണ്ണൂരിലെ മുൻനിര നേതാവ് സഖാവ് പന്ന്യൻ മുകുന്ദൻ്റെ ഗൺമാനായിട്ടായിരുന്നു ആദ്യ നിയമനം.

എന്നും സ്നേഹാദരങ്ങളോടെ കണ്ടിരുന്ന ഒരു നേതാവിൻ്റെ ഒപ്പം, അദ്ദേഹത്തെ കാത്തു സൂക്ഷിക്കുവാനുള്ള ഉത്തരവാദിത്വം പൂർണ്ണ മനസ്സോടെ ഏറ്റെടുത്ത അയ്യപ്പദാസിൻ്റെ പിന്നീടുള്ള ജീവിതമാണ് ഈ ചിത്രത്തിലൂടെ തികച്ചും രസകരമായി അവതരിപ്പിക്കുന്നത്. നമ്മുടെ സമൂഹത്തിൽ നാം കാണുകയും കേൾക്കുകയും ചെയ്യുന്ന സംഭവങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയുമാണ് ഈ ചിത്രത്തിൻ്റെ അവതരണം. നമ്മുടെ സമൂഹത്തിൻ്റെ ഒരു നേർക്കാഴ്ച്ച എന്നു തന്നെ ഈ ചിത്രത്തെ വിശേഷിപ്പിക്കാം.

പുതുമുഖം സങ്കീർത്തനയാണ് അയ്യപ്പദാസിൻ്റെ പ്രണയജോഡിയായി വരുന്നത്. മനോജ് കെ ജയനും, ഇന്ദ്രൻസും മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിനീത് കുമാർ, ജാഫർ ഇടുക്കി, മാമുക്കോയ, അബു സലിം, ശിവദാസ് കണ്ണൂർ, ജ്യോതി കണ്ണൂർ, ശിവദാസ് മട്ടന്നൂർ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു.

Read Also:- ഞാൻ അഭിമുഖത്തില്‍ പറഞ്ഞ രണ്ട് വാക്കുകള്‍ വാര്‍ത്തയുടെ തലക്കെട്ടില്‍ ഇല്ലാതായി: അജു വര്‍ഗീസ്

വിനായക് ശശികുമാർ, ധന്യാ നിഖിൽ എന്നിവരുടെ വരികൾക്ക് രാഹുൽ രാജ് ഈണം പകർന്നിരിക്കുന്നു. ഫാസിൽ നാസറാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്‌-പ്രസീത് നാരായണൻ, കലാസംവിധാനം-സുനിൽ കുമാർ. മേക്കപ്പ്-അമൽചന്ദ്രൻ. കോസ്റ്റ്യും ഡിസൈൻ – നിസ്സാർ റഹ്മത്ത്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – കുടമാളൂർ രാജാജി. അസ്സോസ്സിയേറ്റ് ഡയറക്ടേർസ്.- അരുൺ ഡി ജോസ്, ആകാശ് രാംകുമാർ, സഹസംവിധാനം-റെജി വാൻ, സക്കീർ ഹുസൈൻ, കൃഷ്ണകുമാർ, അബ്ദുള്ള, പ്രൊഡക്ഷൻ മാനേജേഴ്സ്-നോബിൾ ബേക്കബ്, എബി കോടിയാട്ട്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്രാ-ജേഷ് മേനോൻ. പ്രൊഡക്ഷൻ കൺട്രോളർ-അലക്സ് ഈ കുര്യൻ, വാഴൂർ ജോസ്.
ഫോട്ടോ-ഷിബി ശിവദാസ്.

shortlink

Related Articles

Post Your Comments


Back to top button