CinemaGeneralIndian CinemaKollywoodLatest News

ആ കഥാപാത്രം സൂര്യ ചെയ്യില്ലെന്ന് കരുതി, പക്ഷെ സംഭവിച്ചത് ഇതാണ്: ലോകേഷ് പറയുന്നു

കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ അതിഥി വേഷത്തിൽ സൂര്യയും എത്തിയിരുന്നു. സിനിമയുടെ അവസാന ഭാ​ഗത്തിലാണ് സൂര്യ അവതരിപ്പിക്കുന്ന റോളക്സ് എന്ന കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. ഇപ്പോളിതാ, ചിത്രത്തിലെ സൂര്യയുടെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്. വിക്രമിന്റെ കഥയുമായി സൂര്യയെ സമീപിച്ചപ്പോൾ റോളക്‌സ് എന്ന കഥാപാത്രം ചെയ്യില്ലെന്നാണ് കരുതിയിരുന്നതെന്നാണ് ലോകേഷ് പറയുന്നത്. വിക്രമിന്റെ വിജയവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

ലോകേഷ് കനകരാജിന്റെ വാക്കുകൾ:

വിക്രമിന്റെ കഥയുമായി സൂര്യയെ സമീപിച്ചപ്പോൾ റോളക്‌സ് എന്ന കഥാപാത്രം ചെയ്യില്ലെന്നാണ് കരുതിയിരുന്നത്. എന്നാൽ, കഥ പറഞ്ഞതിന് ശേഷം തീരുമാനത്തിലെത്താൻ ഒരു പകൽ മാത്രമാണ് അദ്ദേഹം എടുത്തത്. അന്ന് രാത്രി തന്നെ അ​ദ്ദേഹം എന്നെ വിളിച്ചു. രണ്ട് കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം ഒരു വലിയ കമൽ ഹാസൻ ആരാധകൻ ആണെന്നതാണ് ആദ്യത്തെ കാര്യം. രണ്ടാമത്തേത് അദ്ദേഹത്തിന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമായിരുന്നു. ഇപ്പോൾ ചെയ്തില്ലെങ്കിൽ പിന്നെ എപ്പോൾ ആണെന്നാണ് സൂര്യ പറഞ്ഞത്.

Also Read: ആ കഥാപാത്രം സൂര്യ ചെയ്യില്ലെന്ന് കരുതി, പക്ഷെ സംഭവിച്ചത് ഇതാണ്: ലോകേഷ് പറയുന്നു

അതേസമയം, വിക്രം സിനിമയുടെ അടുത്ത ഭാ​ഗത്തിൽ സൂര്യ പ്രധാന കഥാപാത്രമാകും എന്ന് ലോകേഷ് കനകരാജ് നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ജൂൺ 3ന് തിയേറ്ററിലെത്തിയ വിക്രം ഇതിനോടകം തന്നെ 300 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടി കഴിഞ്ഞു. കേരളത്തിൽ നിന്ന് ഏറ്റവും അധികം കളക്ഷൻ നേടിയ തമിഴ് ചിത്രം എന്ന റെക്കോർഡും വിക്രം സ്വന്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button