CinemaGeneralIndian CinemaLatest NewsMollywood

മകൾക്കും മരുമകനുമായി സ്നേഹ സംഗീത വിരുന്നൊരുക്കി എ ആർ റഹ്മാൻ: താരസമ്പന്നമായി വിരുന്ന്

എ ആർ റഹ്മാന്റെ മകൾ ഖദീജയുടെ വിവാഹം അടുത്തിടെയാണ് നടന്നത്. സൗണ്ട് എൻജിനീയർ റിയാസ്ദീൻ ഷെയ്ഖ് മുഹമ്മദാണ് വരൻ. മെയ് 6ന് നടന്ന വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു പങ്കെടുത്തത്. ഇപ്പോളിതാ, മകൾ ഖദീജയ്ക്കും ഭർത്താവ് റിയാസ്ദീൻ ഷെയ്ഖ് മുഹമ്മദിനും വേണ്ടി സ്നേഹ സംഗീത വിരുന്നൊരുക്കിയിരിക്കുകയാണ് എ ആർ റഹ്മാൻ. ചെന്നൈയിൽ നടന്ന പരിപാടിയിൽ സിനിമാ – രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പങ്കെടുത്തു. സിനിമാ പ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമായി ഒരുക്കിയ വിരുന്നിനിടെ, അതിഥികൾ വേദിയിൽ തത്സമയം സംഗീത പരിപാടി അവതരിപ്പിച്ചതും ശ്രദ്ധേയമായി.

സോനു നിഗം, ഹണി സിങ്, സൂര്യ, എം കെ സ്റ്റാലിൻ, മണിരത്നം, സുഹാസിനി, സുജാത, ലിസി, റസൂൽ പൂക്കുട്ടി, ഗൗതം മേനോൻ, ബോണി കപൂർ തുടങ്ങി നിരവധി പ്രമുഖർ പരിപാടിക്ക് എത്തിയിരുന്നു. പരിപാടിക്കിടെയുള്ള എ ആർ റഹ്മാന്റേയും കുടുംബത്തിന്റേയും ചിത്രങ്ങൾ ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

Also Read: ഗോപി സുന്ദറിനെയും അമൃതയെയും കുറിച്ച് ചോദ്യം: പ്രതികരിച്ച് അഭയ ഹിരൺമയി

കഴിഞ്ഞ ഡിസംബർ 29നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയച്ചടങ്ങുകൾ നടന്നത്. ഓഡിയോ എഞ്ചിനീയറും ബിസിനസുകാരനുമാണ് റിയാസ്ദീൻ. ഗായിക കൂടിയായ ഖദീജ, രജനികാന്ത് നായകനായെത്തിയ എന്തിരൻ എന്ന ചിത്രത്തിലെ ‘പുതിയ മനിതാ…’ എന്ന ഗാനം ആലപിച്ചാണ് പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. എ ആർ റഹ്മാൻ തന്നെയായിരുന്നു ​ഗാനത്തിന് സം​ഗീതം പകർന്നത്.

 

shortlink

Related Articles

Post Your Comments


Back to top button