CinemaGeneralIndian CinemaLatest NewsMollywood

പൂജയ്‌ക്ക് പകരം പാട്ട്: അഭയ ഹിരണ്മയി പാടി, ഒമർ ലുലുവിന്റെ ‘നല്ല സമയം’ തുടങ്ങി

ഒമർ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നല്ല സമയം’. ഒടടി പ്ലാറ്റ്‌ഫോമിലൂടെയായിരിക്കും ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിലെ ആദ്യ സോങ് റെക്കോർഡിങ് കൊച്ചിയിൽ നടന്നു. കൊച്ചിയിലെ ഓഡിയോജീൻ സ്റ്റുഡിയോയിൽ വച്ചാണ് റെക്കോർഡിങ് നടന്നത്. സംവിധായകൻ ഒമർ ലുലു ആദ്യമായി സംഗീതം ചെയ്യുന്ന ​ഗാനം കൂടിയാണിത്. ​ഗാനം ആലപിച്ചിരിക്കുന്നത് അഭയ ഹിരണ്മയി ആണ്.

Also Read: ഇ.എം.ഐ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ഒറ്റ രാത്രിയിൽ നടക്കുന്ന ഒരു ഫൺ ത്രില്ലറായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ നാല് പുതുമുഖ നായികമാരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ജൂൺ 27ന് ഗുരുവായൂർ, തൃശ്ശൂർ എന്നിവടങ്ങളിലായി സിനിമയുടെ ചിത്രീകരണം തുടങ്ങും. സിനു സിദ്ധാർഥ് ആണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഒമർ ലുലു സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് ‘നല്ല സമയം’. കെജിസി സിനിമാസിന്റെ ബാനറിൽ നവാഗതനായ കലന്തൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button