കമൽ ഹാസൻ, ഹഫദ് ഫാസിൽ, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിൽ അതിഥി വേഷത്തിൽ സൂര്യയും എത്തിയിരുന്നു. വലിയ സ്വീകര്യതയാണ് സൂര്യയുടെ കഥാപാത്രത്തിന് ലഭിച്ചത്. റോളക്സ് എന്നാണ് കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ അവസാന ഭാഗത്തിലാണ് റോളക്സ് എത്തുന്നത്. രക്തം പടർന്ന വെള്ള ഷർട്ടും നീളൻ താടിയും ക്രൂരമായ ചിരിയുമായി എത്തിയ വില്ലനായ റോളക്സ് വലിയ ആകാംക്ഷയാണ് പ്രേക്ഷകരിൽ ഉണ്ടാക്കിയത്.
ഇപ്പോളിതാ, റോളക്‌സിനെ ഒരുക്കിയ മേക്കപ്പ് ആർട്ടിസ്റ്റിനെ പരിചയപ്പെടുത്തിയിരിക്കുകയാണ് നടൻ സൂര്യ. സെറീന എന്ന മേക്കപ്പ് ആർട്ടിസ്റ്റാണ് സൂര്യയെ കൊടുവില്ലനായ റോളക്സ് ആക്കി മാറ്റിയത്. സെറീനയ്ക്കൊപ്പമുള്ള ചിത്രം സൂര്യ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഒപ്പം ‘റോളക്‌സിന്റെ ലുക്കിന് നന്ദി’, എന്നും താരം കുറിച്ചു.
Also Read: നിത്യഹരിതനായ മമ്മൂട്ടിക്ക് കയ്യടി, സിനിമയിൽ വലിയ പ്രശ്നങ്ങളുണ്ട്: സിബിഐ 5നെ കുറിച്ച് എൻ എസ് മാധവൻ
ഇന്ത്യൻ സിനിമാ ലോകത്തെ തിരക്കേറിയ മേക്കപ്പ് ഡിസൈനർ ആണ് സെറീന. ത്രീ ഇഡിയറ്റ്സ്, താണ്ഡവ്, മിർസാപൂർ തുടങ്ങി നിരവധി സിനിമകളുടെയും സീരീസുകളുടെയും ഭാഗമായിട്ടുണ്ട് സെറീന.
Post Your Comments