CinemaGeneralIndian CinemaLatest NewsMollywood

‘സുരാജിന്റെ ഭാര്യയായി അഭിനയിക്കാൻ ഡബ്ല്യുസിസിയിൽ നിന്ന് ആരെയും കിട്ടിയില്ല’: അലൻസിയറിന്റെ മറുപടി വിവാ​ദത്തിൽ

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമായെത്തുന്ന ഹെവൻ എന്ന ചിത്രത്തിന്റെ വാർത്താസമ്മേളനത്തിൽ ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അലൻസലിയർ നൽകിയ മറുപടി ചർച്ചയാകുന്നു. ‘സുരാജിന്റെ ഭാര്യയായി അഭിനയിക്കാൻ ഡബ്ല്യുസിസിയിൽ നിന്ന് ആരെയും കിട്ടിയില്ല, നിങ്ങൾ എഴുതിക്കോ’ എന്നായിരുന്നു അലൻസിയർ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

സിനിമയിൽ അഭിനയിക്കുന്ന നടി വിനയ പ്രസാദിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിന് സുരാജ് വെഞ്ഞാറമൂട് മറുപടി നൽകിയതിന് പിന്നാലെയായിരുന്നു അലൻസിയർ വിവാദ പരാമർശം നടത്തിയത്. ‘ വിനയ പ്രസാദ് ചേച്ചിയുടെ കഥാപാത്രം എന്റെ അമ്മയായിട്ടാണ്. എന്റെ വൈഫിനെക്കുറിച്ച് സിനിമയിൽ പറയുന്നില്ല, ജസ്റ്റ് ഒന്ന് പറഞ്ഞ് പോകുന്നേ ഉള്ളൂ. ഇതിൽ ഒരു നായിക കഥാപാത്രമില്ല’, എന്ന് സുരാജ് പറയുന്നതിനിടയിലാണ് അലൻസിയർ സംസാരിക്കാൻ തുടങ്ങിയത്.

‘ഡബ്ല്യുസിസിയിൽ നിന്ന് ആരെയും വിളിച്ചപ്പോൾ കിട്ടിയില്ല. താങ്കൾക്ക് എന്താണ്? കുറേ നേരമായല്ലോ ചോദ്യങ്ങൾ ചോദിച്ച് ചൊറിയാൻ തുടങ്ങിയിട്ട്. സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയായി അഭിനയിക്കാൻ ഡബ്ല്യുസിസിയിൽ നിന്ന് ആരെയും കിട്ടിയില്ല, നിങ്ങൾ എഴുതിക്കോ,’ എന്നായിരുന്നു അലൻസിയർ പറഞ്ഞത്. അലൻസിയർ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ നേരിട്ട രീതിയും ഡബ്ല്യുസിസിയെ പരാമർശിച്ച് നടത്തിയ കമൻ്റുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾക്കും വിമർശനങ്ങൾക്കും വിധേയമാകുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തിൽ സുരാജ് വെഞ്ഞാറമൂട്, അലൻസിയർ, ജാഫർ ഇടുക്കി എന്നിവരായിരുന്നു പങ്കെടുത്തത്.

Also Read: മമ്മൂട്ടിയുടെ ഉൾക്കാഴ്ചയാണ് സേതുരാമയ്യർ, ആ അടുപ്പം തച്ചുടക്കാന്‍ ആരോ ശ്രമിക്കുന്നുണ്ട്: കെ മധു

ഉണ്ണി ഗോവിന്ദ്‌രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൊലീസ് റോളിലാണ് സുരാജ് എത്തുന്നത്. ജാഫർ ഇടുക്കി, സുദേവ് നായർ, അലൻസിയർ, വിനയ പ്രസാദ്, ജോയ് മാത്യു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂൺ പതിനേഴിന് ചിത്രം തിയേറ്ററുകളിലെത്തും.

 

shortlink

Related Articles

Post Your Comments


Back to top button