സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ ദുൽഖർ സൽമാൻ നായകനായ കുറുപ്പിനെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ തഴഞ്ഞു എന്ന ആരോപണവുമായി നടൻ ഷൈൻ ടോം ചാക്കോ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ ഷൈൻ ദുൽഖറിന് ഇൻസ്റ്റാഗ്രാമിൽ എഴുതിയ കത്ത് വൈറലായിരുന്നു. ‘കഴിവുള്ളവരെ അവഗണിക്കുന്നതിന്റെ വേദന എന്താണെന്ന് സംസ്ഥാന ഫിലിം അവാർഡ് കമ്മിറ്റി നമ്മുടെ കുറുപ്പിനെ അവഗണിച്ചപ്പോൾ മനസ്സിലായി കാണുമല്ലോ’, എന്നായിരുന്നു കത്തിൽ ഷൈൻ ചോദിച്ചത്. കുറുപ്പ് എന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.
Also Read: വക്കീൽ വേഷത്തിൽ ശ്രീനാഥ് ഭാസി: നമുക്കു കോടതിയിൽ കാണാം ആരംഭിച്ചു
ഇപ്പോളിതാ, വിഷയത്തിൽ വീണ്ടും പ്രതികരണവുമായി എത്തിയിരുക്കുകയാണ് താരം. അഞ്ച് ദിവസം കൊണ്ട് എങ്ങനെയാണ് സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയിക്കുന്ന ജൂറി 160 സിനിമകൾ കണ്ടതെന്നാണ് ഷൈൻ ചോദിക്കുന്നത്. അടിത്തട്ട് എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഷൈൻ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്.
‘അഞ്ച് ദിവസം കൊണ്ട് ജൂറി എങ്ങനെയാണ് 160 സിനിമകൾ കണ്ടത്. എല്ലാ സിനിമകൾ ചെയ്യുമ്പോഴും അവാർഡ് ആഗ്രഹിക്കാറില്ല. ചില കഥാപാത്രങ്ങൾ വരുമ്പോൾ ഒരു ധാരണയുണ്ടാകും, പക്ഷെ അങ്ങനെ സംഭവിച്ചില്ല. മലയാളികൾ തന്നെ മലയാള സിനിമ കണ്ട് വിലയിരുത്തണം‘, ഷൈൻ ടോം ചാക്കോ പറഞ്ഞു.
Post Your Comments