മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളായെത്തിയ താരമാണ് ഭീമൻ രഘു. വില്ലനായും, സ്വഭാവ നടനായും, ഹാസ്യ നടനായും ഭീമൻ രഘു സിനിമയിൽ തിളങ്ങിയിട്ടുണ്ട്. മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ മൃഗയ എന്ന ചിത്രത്തിൽ ഭീമൻ രഘു അഭിനയിച്ചിരുന്നു. ചിത്രത്തിൽ കുഞ്ഞച്ചൻ എന്ന കഥാപാത്രത്തെയാണ് ഭീമൻ രഘു അവതരിപ്പിച്ചത്. ആ കഥാപാത്രത്തിന് പേ വിഷബാധ എൽക്കുന്നതും, വാറുണ്ണി രക്ഷിക്കാൻ ശ്രമിക്കുന്നതും, കുഞ്ഞച്ചൻ മരിക്കുന്നതുമൊക്കെ ചിത്രത്തിലെ വൈകാരികമായ സീനുകളായിരുന്നു. ഇപ്പോളിതാ, മൃഗയ എന്ന ചിത്രത്തിൽ അഭിനയിച്ചതിന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ഭീമൻ രഘു. ചിത്രത്തിലെ ഒരു രംഗത്തിൽ തന്റെ പ്രകടനം കണ്ട് സംവിധായകൻ ഐ വി ശശി വന്ന് കെട്ടിപ്പിടിച്ചു എന്നാണ് ഭീമൻ രഘു പറയുന്നത്.
ഭീമൻ രഘുവിന്റെ വാക്കുകൾ:
ചിത്രത്തിൽ ഞാൻ അഭിനയിച്ച കുഞ്ഞച്ചൻ എന്ന കഥാപാത്രത്തിന് പേ വിഷബാധ എൽക്കുന്നുണ്ട്. കുഞ്ഞച്ചനെ വാറുണ്ണി രക്ഷിക്കാൻ ശ്രമിക്കുന്ന സീനുണ്ട്. അതിൽ എന്റെ പ്രകടനം കണ്ട് ശശിയേട്ടന് ഓടി വന്ന് കെട്ടിപിടിച്ചു. എവിടുന്ന് കിട്ടിയെടാ ഇതെന്ന് ചോദിച്ചു. അതൊക്കെ കിട്ടി ഇപ്പോള്‍ ഇതേ പറയാന്‍ പറ്റുകയുള്ളുവെന്ന് പറഞ്ഞു. ആ രംഗത്തിന്റെ ഡബ്ബിങ് കഴിഞ്ഞ് വെളിയില്‍ വന്നപ്പോള്‍ ഞാന്‍ കരഞ്ഞു. അതൊക്കെ പറയുമ്പോള്‍ തന്നെ സങ്കടം വരും.
Also Read: പുതിയ ഗെയിമുമായി അവർ വരുന്നു: സ്ക്വിഡ് ഗെയിം രണ്ടാം സീസൺ പ്രഖ്യാപിച്ചു
കുഞ്ഞച്ചന് എന്ന കഥാപാത്രം മരിക്കുകയാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഒരു ദിവസം ലോഹിതദാസ് മുറിയിലേക്ക് കയറിവന്ന് നാളെയാണ് ആ രംഗം ഷൂട്ട് ചെയ്യുന്നതെന്ന് പെട്ടെന്ന് പറയുകയായിരുന്നു. നേരെ ശശിയേട്ടനെ പോയി കണ്ടു. ആകെ ബേജാറായി. നീ ചെയ്താല്‍ ശരിയാവും, ഇപ്പോള്‍ പൊക്കോ എന്ന് പറഞ്ഞു.
Post Your Comments