CinemaGeneralIndian CinemaLatest NewsMollywood

അമ്മയെ കണ്ട് അനു​ഗ്രഹം വാങ്ങാൻ താരദമ്പതികൾ: നയൻതാരയും വിഘ്നേഷും കേരളത്തിൽ

തെന്നിന്ത്യൻ സിനിമാ പ്രേമികൾ കാത്തിരുന്ന വിവാഹമായിരുന്നു ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടേതും സംവിധായകൻ വിഘ്നേഷ് ശിവന്റേതും. ചെന്നൈ മഹാബലിപുരത്ത് വച്ച് കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടേയും വിവാഹം. ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനടക്കം രാഷ്ട്രീയ – സിനിമ മേഖലകളിലെ നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു. ബോളിവുഡ് താരം ഷാരൂഖ് ഖാനും ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. വിവാഹ ശേഷം ഇരുവരും തിരുപ്പതി ദർശനവും നടത്തിയിരുന്നു. ആറ് വർഷത്തെ പ്രണയത്തിനൊടുവിലാണ് നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. നാനു റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്.

ഇപ്പോളിതാ, വിവാഹശേഷം നവദമ്പതികൾ കേരളത്തിൽ എത്തിയിരിക്കുകയാണ്. കൊച്ചിയിലാണ് നയൻതാരയും വിഘ്നേഷും എത്തിയത്. നയൻതാരയുടെ അമ്മയ്ക്ക് വിവാഹത്തിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. അതിനാൽ അമ്മയെ കണ്ട് അനുഗ്രഹം വാങ്ങാനാണ് താരദമ്പതികൾ നാട്ടിലെത്തിയത്.

ഞായറാഴ്ച ഉച്ചയോടെയാണ് ഇരുവരും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ഓറഞ്ച് നിറത്തിലുള്ള ചുരിദാറായിരുന്നു നയൻതാരയുടെ വേഷം. കറുപ്പ് നിറത്തിലുള്ള ടീ ഷർട്ടാണ് വിഘ്‌നേഷ് ധരിച്ചത്. ഇരുവരും മാധ്യമങ്ങളോട് സംസാരിച്ചിട്ടില്ല. മാധ്യമങ്ങളെ കാണാനായി ഒരു ദിവസം മാറ്റി വെച്ചിട്ടുണ്ടെന്നാണ് വിവരം.

 

shortlink

Related Articles

Post Your Comments


Back to top button