ടൊവിനോ തോമസിനെയും കീര്‍ത്തി സുരേഷിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്ണു ജി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വാശി. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ഇരുവരും അഭിഭാഷകരുടെ റോളിലാണ് സിനിമയിൽ എത്തുന്നത്.
ഇപ്പോളിതാ, കീര്‍ത്തിയെ ആദ്യമായി കണ്ടുമുട്ടിയ സംഭവം വിവരിക്കുകയാണ് ടൊവിനോ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യങ്ങൾ പറഞ്ഞത്. ആദ്യം കണ്ടപ്പോള്‍ അധികം സംസാരിക്കാത്ത ആളാണെന്ന് തോന്നിയെന്നും പിന്നീട് ഇങ്ങോട്ട് വന്ന് വിളിക്കുന്ന സംഭവമുണ്ടായപ്പോള്‍ അത് മാറിയെന്നുമാണ് കീർത്തിയെ കുറിച്ച് ടൊവിനോ പറഞ്ഞത്.
ടൊവിനോ തോമസിന്റെ വാക്കുകൾ:
കീർത്തിയെ ആദ്യം കണ്ടപ്പോൾ അധികം സംസാരിക്കാത്ത ആളാണെന്ന് തോന്നിയിരുന്നു. പിന്നീട് ഇങ്ങോട്ട് വന്ന് വിളിക്കുന്ന സംഭവമുണ്ടായപ്പോള്‍ അത് മാറി. സൈമ അവാർഡ്സിൽ വെച്ച് കീര്‍ത്തിയെ കണ്ടിരുന്നു. അന്ന് കീര്‍ത്തിയുടെ അച്ഛനെ എനിക്ക് നല്ല പരിചയമുണ്ട്. പിന്നെ എയര്‍പോര്‍ട്ടില്‍ വെച്ച് കണ്ടു. അന്ന് ഞങ്ങള്‍ സംസാരിച്ചിട്ട് പോലുമില്ല.
കേരള ടൂറിസത്തിന്റെ ഭാഗമായി 2019ല്‍ തിരുവനന്തപുരത്ത് വെച്ച് വലിയൊരു പരിപാടിയുണ്ടായിരുന്നു. വണ്ടിയില്‍ നിന്ന് ഇറങ്ങിയിട്ട് എയര്‍പോര്‍ട്ടിലേക്ക് പോകുന്ന ബസില്‍ കയറി. കയറിയപ്പോള്‍ പുറകീന്ന് ഒരാള്‍ കൈ പൊക്കി കാണിക്കുന്നുണ്ട്. ഈ ഫാന്സിനെകൊണ്ട് തോറ്റല്ലോ എന്ന് പറഞ്ഞ് നോക്കുമ്പോള്‍ മെലിഞ്ഞൊരു പെണ്‍കുട്ടി. ഷാളൊക്കെ തലയിലിട്ടിട്ടുണ്ട്. മുഖം മുഴുവന്‍ മറച്ചിട്ട് ഈ കുട്ടി എന്തിനാണ് ഫോട്ടോ എടുക്കുന്നത് എന്ന് ഞാൻ വിചാരിച്ചു. ഓക്കെ ഫോട്ടോ എടുത്തോട്ടേന്ന് കരുതി അടുത്ത് ചെന്നു. അപ്പോള്‍ മുഖത്തെ തുണി മാറ്റി ഞാനാണ് എന്ന് പറഞ്ഞു, ആ തെന്നിന്ത്യന്‍ താരസുന്ദരി.
Post Your Comments