
താരങ്ങളിൽ പലർക്കും ബോഡി ഷെയിമിങ് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. നിറത്തിന്റേയും ശരീരഭാരത്തിന്റേയും പേരില്‍ നേരിട്ട പരിഹാസത്തെക്കുറിച്ചും സൗന്ദര്യം വർദ്ധിപ്പിക്കാൻ നേരിടേണ്ടിവന്ന ചില ഉപദേശങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ബോളിവുഡ് നടി ഇഷ ഗുപ്ത.
വെളുക്കാനായി കുത്തിവയ്പ്പെടുക്കാന്‍ തനിക്ക് ഉപദേശം ലഭിച്ചുവെന്ന് ഇഷ പറയുന്നു. മൂക്ക് ഷാര്‍പ്പന്‍ ചെയ്യണം എന്ന ഉപദേശമാണ് ആദ്യം ലഭിച്ചത്. തന്റെ മൂക്ക് വട്ടത്തിലുള്ളതാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. കുറേ നാളുകള്‍ക്കു മുന്‍പ് വെളുക്കാന്‍ വേണ്ടി ഇന്ജക്ഷന് എടുക്കാന്‍ ആളുകള്‍ എന്നെ ഉപദേശിച്ചിരുന്നു. ഞാനതുമായി മുന്നോട്ടുപോവുകയും ചെയ്തു. വില അന്വേഷിച്ചപ്പോള്‍ ഒരു ഇഞ്ചക്ഷന് 9000 രൂപയാണ് വിലവരുന്നതെന്ന് മനസിലായി. ഞാന്‍ ആരുടേയും പേരുപറയുന്നില്ല. പക്ഷേ, നിരവധി പേര് വെളുത്തതായി കാണാം’- ഇഷ പറഞ്ഞു.
read also: പെർഫോമൻസ് നന്നാക്കണമെന്ന് തോന്നിയിട്ടുണ്ട്, കരിയറിൽ ഇനിയാണ് നല്ല പിരിയഡ്: ആസിഫ് അലി
സുന്ദരികളായി ഇരിക്കാനായി നടിമാര്‍ ഒരുപാട് സമ്മര്‍ദ്ദത്തിലൂടെ കടന്നു പോകുന്നുണ്ടെന്നും ഇഷ ഒരു അഭിമുഖത്തിൽ പറഞ്ഞു.
Post Your Comments