കോഴിക്കോട്: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ, മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ മുന്നില്‍ക്കണ്ട് കറുത്ത മാസ്കിന് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ പരിഹാസ കുറുപ്പുമായി നടൻ ജോയ് മാത്യു. മതം മനുഷ്യനെ മയക്കുന്ന കറുപ്പ് ആണെന്ന് കമ്മ്യൂണിസത്തിന്റെ മൂത്താപ്പ മാര്‍ക്സ് പറഞ്ഞിട്ടുണ്ടെങ്കില്‍, കമ്മ്യൂണിസത്തെ മയക്കുന്ന ‘മദമാണ്’ ഇപ്പാള്‍ കറുപ്പെന്നാണ് ജോയ് മാത്യുവിന്റെ കുറുപ്പ്.
‘മതം മനുഷ്യനെ മയക്കുന്ന കറുപ്പ് ആണെന്ന് കമ്മ്യൂണിസത്തിന്റെ മൂത്താപ്പ മാർക്സ്. സത്യത്തിൽ കമ്മ്യൂണിസത്തെ മയക്കുന്ന മദമാണ് ഇപ്പോൾ കറുപ്പ്. അതിനാൽ ഞാൻ ഫുൾ കറുപ്പിലാണ്. കറുപ്പ് എനിക്കത്രമേൽ ഇഷ്ടം. അത് ധരിക്കാനോ തരിമ്പും പേടിയുമില്ല. കാരണം കയ്യിൽ സാക്ഷാൽ ഷെർലക് ഹോംസാണ്. പോലീസുകാരെക്കൊണ്ട് ‘ക്ഷ’ വരപ്പിക്കുന്ന ആളാണ് കക്ഷി. ഞമ്മളെ സ്വന്തം ആള്’, ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, സോഷ്യല്‍ മീഡിയയിലും ചാനല്‍ ചര്‍ച്ചയിലും ‘കറുപ്പ്’ ട്രന്റിങായി. ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവര്‍ ചര്‍ച്ചാ പരിപാടിയില്‍ കറുത്ത ഷര്‍ട്ടണിഞ്ഞാണ് അവതാരകന് വിനു വി. ജോണ്‍ എത്തിയത്. ‘കറുത്ത മാസ്ക്ക് അഴിപ്പിച്ചും കറുത്ത വസ്ത്രം ധരിച്ചവരെ കസ്റ്റഡിയിലെടുത്തും മുഖ്യമന്ത്രിക്ക് സുരക്ഷ തീര്‍ക്കുന്നത് എന്തിനാണ്. കറുപ്പ് ഇഷ്ടമുള്ള നിറമാണെന്നും ഇന്ന് കറുത്ത വസത്രം ധരിച്ചത് മാധ്യമപ്രവര്‍ത്തകര്‍ക്കടക്കം പന്തുണ പ്രഖ്യാപിച്ചാണെന്നും പറഞ്ഞായിരുന്നു വിനു വി. ജോണ്‍ ചര്‍ച്ച ആരംഭിച്ചത്.
Post Your Comments