ധ്യാൻ ശ്രീനിവാസൻ, ഗോകുൽ സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുൺ ചന്ദു സംവിധാനം ചെയ്യുന്ന സായാഹ്ന വാർത്തകൾ എന്ന ചിത്രത്തിന്റെ ട്രെയ്ലർ റിലീസ് ചെയ്തു. സൂര്യ ടിവിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്ലർ പുറത്തിറക്കിയത്. സാജൻ ബേക്കറി എന്ന ചിത്രത്തിന് ശേഷം അരുൺ ഒരുക്കുന്ന ചിത്രമാണിത്. സമീപകാല രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. സച്ചിൻ ആർ ചന്ദ്രനും അരുൺ ചന്ദുവും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജൂൺ 24ന് ചിത്രം തിയേറ്ററുകളിലെത്തും.
പുതുമുഖം ശരണ്യ ശർമ്മയാണ് ചിത്രത്തിൽ നായികയാവുന്നത്. അജു വർഗീസ് , ഇന്ദ്രൻസ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഡി 14 എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ മഹ്ഫൂസ് എം ഡിയും നൗഷാദ് ടിയും ചേര്‍ന്നാണ് നിര്‍മ്മാണം. നവീന്‍ പി തോമസ് ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
Also Read: ബിജു മേനോന്റെ വ്യത്യസ്ത ലുക്ക്: ഒരു തെക്കൻ തല്ല് കേസ് മോഷൻ പോസ്റ്റർ എത്തി
ബി കെ ഹരിനാരായണൻ, എലിസബത്ത് ജോസ് എന്നിവരുടെ വരികൾക്ക് പ്രശാന്ത് പിള്ള, ശങ്കർ ശർമ്മ എന്നിവർ സംഗീതം പകരുന്നു. 2019ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചിത്രമാണ് സായാഹ്ന വാർത്തകൾ. എന്നാല്‍, കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീണ്ടുപോവുകയായിരുന്നു.
Post Your Comments