ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പും ആബർ ഹേഡും താമസിച്ചിരുന്ന വീട് വിൽപ്പനയ്ക്ക്. ആംബർ ഹേഡിനെതിരെയുള്ള ജോണി ഡെപ്പിന്റെ മാനനഷ്ടക്കേസിൽ ഡെപ്പിന് അനുകൂല വിധി വന്നതിന് പിന്നാലെയാണ് ഡെപ്പ് വീട് വിൽക്കാൻ ഒരുങ്ങുന്നുവെന്ന വാർത്ത പുറത്ത് വരുന്നത്. ലോസ് ആഞ്ജലീസിലെ വീടാണ് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. 2015ൽ വിവാഹത്തിന് ശേഷം ഏകദേശം 15 മാസത്തോളമാണ് ഇരുവരും ഈ വീട്ടിൽ ഒരുമിച്ച് താമസിച്ചത്. 2016ൽ ഇരുവരും തമ്മിൽ പിരിഞ്ഞു.
അമേരിക്കയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ഡഗ്ലസ് എല്ലിമൻ എന്ന കമ്പനിയാണ് വിൽപ്പനയ്ക്ക് നേതൃത്വം നൽകുന്നത്. 1780 ചതുരശ്ര വിസ്തീർണമുള്ള വീട് ഓരോ പ്രത്യേക യൂണിറ്റുകളായി തിരിച്ചാണ് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. ഇതിൽ ഒരു ഭാഗത്തിന് 1.76 മില്ല്യൺ ഡോളറാണ് ( ഏകദേശം13.7 കോടി) വില. ഈസ്റ്റേൺ കൊളംബിയ ബിൽഡിങ്ങിന്റെ ഏറ്റവും മുകളിലായാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.
1930ൽ പണി കഴിപ്പിച്ച ഈ വീടിന് ഒരു കിടപ്പുമുറി, രണ്ട് ബാത്ത്റൂമുകൾ, ആധുനിക സജ്ജീകരണങ്ങളോട് കൂടിയ അടുക്കള, പ്രൈമറി സ്യൂട്ട് എന്നിവയാണ് സൗകര്യമായി ഉള്ളത്.
Post Your Comments