വിമാന യാത്രക്കിടെ ജീവനക്കാരൻ മോശമായി പെരുമാറിയെന്ന ആരോപണവുമായി നടി പൂജ ഹെഗ്ഡെ. ഇൻഡിഗോ വിമാനത്തിലെ ജീവനക്കാരനെതിരെയാണ് നടിയുടെ ആരോപണം. ജീവനക്കാരന്റെ പേര് വെളിപ്പെടുത്തിക്കൊണ്ടാണ് താരം ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വിപുൽ നകാഷെ എന്ന ജീവനക്കാരനെതിരെയാണ് പൂജ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
മുംബൈയിൽ നിന്ന് പുറപ്പെടുന്ന വിമാനത്തിലാണ് തനിക്ക് മോശം അനുഭവമുണ്ടായതെന്നാണ് നടി പറയുന്നത്. താരത്തിന്റെ ട്വീറ്റിന് പിന്നാലെ നടിക്കുണ്ടായ മോശം അനുഭവത്തിൽ ക്ഷമ ചോദിച്ച് ഇൻഡിഗോ അധികൃതർ രംഗത്തെത്തി. പി.എൻ.ആറും ഫോൺ നമ്പറും സഹിതം ഉടൻ സന്ദേശം അയക്കണമെന്നും വിഷയത്തിൽ പൂജയെ ബന്ധപ്പെടുമെന്നുമാണ് ഇൻഡിഗോ മറുപടി ട്വീറ്റിൽ പറഞ്ഞിരിക്കുന്നത്.
Also Read: വിഘ്നേഷിന് നയൻതാര വിവാഹസമ്മാനമായി നൽകിയത് 20 കോടിയുടെ ബംഗ്ലാവ്
പൂജ ഹെഗ്ഡെയുടെ ട്വീറ്റ് വായിക്കാം:
ഇന്ന് മുംബൈയിൽ നിന്ന് പുറപ്പെടുന്ന വിമാനത്തിൽ വിപുൽ നകാഷെ എന്ന സ്റ്റാഫ് അംഗം ഞങ്ങളോട് അപമര്യാദയായി പെരുമാറിയതിൽ അങ്ങേയറ്റം സങ്കടമുണ്ട്. ഒരു കാരണവുമില്ലാതെ ഇയാൾ ഞങ്ങളോട് തികച്ചും ധാർഷ്ട്യവും അജ്ഞതയും ഭീഷണിപ്പെടുത്തുന്നതുമായ രീതിയിലാണ് ഇടപെട്ടത്. സാധാരണയായി ഞാൻ ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് ട്വീറ്റ് ചെയ്യാറില്ല, പക്ഷേ ഇത് ശരിക്കും ഭയപ്പെടുത്തുന്നതായിരുന്നു.
Post Your Comments