CinemaGeneralIndian CinemaLatest NewsMollywood

പരസ്പരം പ്രണയിക്കാത്ത കാലത്ത് ഞങ്ങളെ കുറിച്ച് ​ഗോസിപ്പുകൾ വന്നു, പിന്നെ പ്രണയിച്ചാൽ എന്താണ് എന്ന് തോന്നി: പാർവതി

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് ജയറാമിന്റേത്. അച്ഛനും അമ്മയ്ക്കും പുറമെ മക്കളും ഇപ്പോൾ അഭിനയ രം​ഗത്ത് സജീവമാവുകയാണ്. ജയറാമിന്റെയും പാർവതിയുടെയും വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് എപ്പോളും ഇഷ്ടമാണ്. 1992ലാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്. ഇരുവരും ഒരുമിച്ച് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നടിയായി തിളങ്ങുന്ന കാലത്താണ് പാർവതി വിവാഹിതയാവുന്നത്. വിവാഹശേഷം നടി സിനിമയിൽ നിന്ന് ഇടവേളയെടുത്തു. എന്നാൽ, ടെലിവിഷൻ പരിപാടികളിലും അഭിമുഖങ്ങളിലും പാർവതി എത്താറുണ്ട്. അത്തരത്തിൽ പാർവതി നൽകിയ ഒരു അഭിമുഖത്തിലെ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ജയറാമുമായുള്ള പ്രണയത്തിന് കാരണം ജേർണലിസ്റ്റുകളായിരുന്നു എന്നാണ് പാർവതി പറയുന്നത്.

പാർവതിയുടെ വാക്കുകൾ:

എന്നെയും ജയറാമിനെയും പറ്റി ജേർണലിസ്റ്റുകൾ ​ഗോസിപ്പുകൾ അടിച്ചിറക്കിയിരുന്നു. അന്ന് ഞങ്ങൾ പ്രണയത്തിലായിരുന്നില്ല. ഈ വാർത്തകളെല്ലാം ചർച്ചയായപ്പോഴാണ് എങ്കിൽ  പ്രേമിച്ചാൽ എന്താണ് കുഴപ്പമെന്ന ചിന്തയുണ്ടായത്.

ഞാൻ പതിനഞ്ച് സിനിമകളോളം അഭിനയിച്ച ശേഷമാണ് ജയറാം സിനിമയിലേക്ക് വരുന്നത്. അന്നൊക്കെ ഞാൻ സെറ്റിലേക്ക് വരുന്നത് കാണുമ്പോൾ സീനിയർ നടി എന്നുള്ള തരത്തിലും ബഹുമാനത്തിലുമായിരുന്നു ജയറാം സംസാരിച്ചിരുന്നത്. ഇപ്പോൾ പിന്നെ ആ ബഹുമാനമൊന്നും ഇല്ല. ഞാൻ ആ സമയങ്ങളിൽ ജയറാം അഭിനയിക്കുന്നത് കാണുമ്പോൾ കളിയാക്കുമായിരുന്നു. അതിനാൽ തന്നെ ഞാൻ മുന്നിൽ‌ നിന്നാൽ ജയറാമിന് അഭിനയിക്കുമ്പോൾ തെറ്റുകൾ വരുമായിരുന്നു.

Also Read: നയൻസ് – വിക്കി വിവാഹസദ്യയിൽ കാതൽ ബിരിയാണി മുതൽ കരിക്ക് പായസം വരെ

പ്രണയത്തിലായശേഷം ജയറാമിനൊപ്പം സിനിമകൾ ചെയ്യുക എന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം. പക്ഷെ അമ്മ ജയറാമുള്ള സിനിമകൾ വേണ്ടെന്ന് പറഞ്ഞ് അവസരം നഷ്ടപ്പെടുത്തി കളയും. അത്തരത്തിൽ ഒരുപാട് സിനിമകൾ നഷ്ടപ്പെട്ട് പോയിട്ടുണ്ട്. എന്റെ അമ്മയ്ക്ക് ഒട്ടും താൽപര്യമില്ലായിരുന്നു ജയറാമിനെ. പക്ഷെ ഞാൻ വാശി പിടിച്ചു.

shortlink

Related Articles

Post Your Comments


Back to top button