BollywoodCinemaGeneralIndian CinemaLatest News

സ്തനാർബുദത്തോട് പൊരുതി ജയിച്ച് മഹിമ ചൗധരി: വീഡിയോ പങ്കുവച്ച് അനുപം ഖേര്‍

സ്തനാര്‍ബുദത്തോട് പോരാടിയ അനുഭവം പങ്കുവച്ച് പ്രശസ്ത ബോളിവുഡ് നടി മഹിമ ചൗധരി. മഹിമയുടെ വീഡിയോ സന്ദേശം നടന്‍ അനുപം ഖേര്‍ ആണ് പുറത്ത് വിട്ടത്. അനുപം ഖേറിന്റെ ഔദ്യോഗിക പേജിലാണ് വീഡിയോ പങ്കുവച്ചത്. സ്തനാർബുദ ബാധിതയായിരുന്നുവെന്നും ഇപ്പോൾ രോഗത്തെ അതിജീവിച്ച് പൂർണ ആരോഗ്യവതിയായി സിനിമയിലേക്കു തിരിച്ചെത്തിയെന്നും മഹിമ പറയുന്നു. ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെട്ട മഹിമ, അതു മറച്ചു വയ്ക്കാതെയാണ് വീഡിയോയിൽ എത്തിയത്.

മനോഹരമായ ഒരു അടിക്കുറിപ്പോടെയാണ് അനുപം ഖേർ വീഡിയോ പങ്കുവച്ചത്. ‘അവൾക്ക് നിങ്ങളുടെ ഊഷ്മളമായ സ്നേഹം, ആശംസകൾ, പ്രാർഥനകൾ, അനുഗ്രഹങ്ങൾ എല്ലാം പകർന്നു കൊടുക്കുക. വീണ്ടും കൂടുതൽ കരുത്തോടെ പറന്നുയരാൻ തയ്യാറായി അവൾ സെറ്റിലെത്തിയിരിക്കുകയാണ്. എല്ലാ നിർമ്മാതാക്കൾക്കും സംവിധായകർക്കും ഒരിക്കൽ കൂടി അവളുടെ കഴിവുകൾ പ്രയോജനപ്പെടുത്താനുള്ള അവസരമാണ് വന്നിരിക്കുന്നത്’, അനുപം ഖേർ കുറിച്ചു.

തന്റെ കാൻസർ അതിജീവന അനുഭവം വിശദമായി തന്നെ മഹിമ പറയുന്നുണ്ട്. സിനിമയിൽ വേഷം വാഗ്ദാനം ചെയ്ത അനുപം ഖേറിനോട് തന്റെ കഥാപാത്രത്തിനായി വിഗ് ധരിക്കാമോ എന്നാണ് മഹിമ തിരിച്ചു ചോദിച്ചത്. ആ ചോദ്യമാണ് താരത്തിന്റെ രോഗാവസ്ഥ വെളിപ്പെടുത്തിയത്.

Also Read: സൗഹൃദത്തിന്റെ രസക്കാഴ്ചകളുമായി ഡിയർ ഫ്രണ്ട് പ്രദർശനത്തിനെത്തുന്നു

മഹിമയുടെ വാക്കുകള്‍:

എന്റെ മുടി കൊഴിഞ്ഞതിന് ശേഷം ഒരുപാടാളുകളാണ് എന്നെ വിളിച്ചത്. സിനിമയിലും വെബ് സീരീസിലും അഭിനയിക്കാന്‍. എന്നാല്‍, ഞാന്‍ അര്‍ബുദമാണെന്ന് ആരോടും പറഞ്ഞില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് അനുപം ഖേര്‍ എന്നെ വിളിച്ചത്. അദ്ദേഹം സിനിമയുടെ കാര്യം പറഞ്ഞപ്പോള്‍. ശരി, പക്ഷേ വിശദമായി സംസാരിക്കാനുണ്ടെന്ന് പറഞ്ഞു. രാത്രി അദ്ദേഹത്തെ വിളിച്ച് എന്റെ മുടി മുഴുവന്‍ കൊഴിഞ്ഞിരിക്കുകയാണെന്നും വിഗ്ഗ് വച്ച് അഭിനയിച്ചാല്‍ കുഴപ്പമുണ്ടോ എന്നും ചോദിച്ചു. എന്തിനാണ് വിഗ്ഗ് എന്ന് ചോദിച്ചപ്പോള്‍ രോഗത്തെക്കുറിച്ച് തുറന്ന് പറഞ്ഞു. അദ്ദേഹം പറഞ്ഞു, എന്തിനാണ് വിഗ്, നിങ്ങള്‍ എങ്ങനെ ഇരിക്കുന്ന അങ്ങനെ തന്നെ ചെയ്താല്‍ മതി. എനിക്ക് വിശ്വസിക്കാനായില്ല. ഇന്നെനിക്ക് രോഗത്തോട് പോരാടാനുള്ള ധൈര്യമുണ്ട്. എന്റെ കുടുംബം പിന്തുണയുമായി എനിക്കൊപ്പമുണ്ട്. ഇപ്പോള്‍ ഒട്ടും ഭയം തോന്നുന്നില്ല. അനുപം ഖേറിനോട് ഒരുപാട് നന്ദിയുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button