
രേവതി കലാമന്ദിറിൻ്റെ ബാനറിൽ ജി.സുരേഷ് കുമാർ നിർമ്മിച്ച് വിഷ്ണു .ജി.രാഘവ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് വാശി. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ
ഈ ചിത്രം ജൂൺ പതിനേഴിന് പ്രദർശനത്തിനെത്തും.
ഉർവ്വശി തീയേറ്റേഴ്സും രമ്യാ മൂവീസ്സും ചേർന്ന് ഒരുക്കുന്ന വാശിയിൽ കോടതി മുറിക്കുള്ളിൽ അങ്കം കുറിക്കുന്ന രണ്ട് അഭിഭാഷകർ എബി മാത്യുവും മാധവി മോഹനുമായി ടൊവിനോ തോമസ്സും കീർത്തി സുരേഷുമെത്തുന്നു . അനുമോഹൻ, ബൈജു സന്തോഷ്, ഡോ.റോണി, നന്ദു കോട്ടയം രമേഷ്, ജി.സുരേഷ്കുമാർ, അനഘ നാരായണൻ, ത്രിങ്കളാഴ്ച്ച നിശ്ചയം ഫെയിം) വനിത കൃഷ്ണചന്ദ്രൻ ,മിഥുൻ എം. ഡാൻ, വിനോദ് തോമസ്, കൃഷ്ണൻ ബാലകൃഷ്ണൻ, അമൽദേവ്, മായാ വിശ്വനാഥ്, ഗീതി സംഗീത, ആർ.ജെ.രഘു, ‘സീമാ നായര്, അർമ്മിത അനീഷ്, അനഘ അശോക് എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു.
read also: മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ്: മനസ്സ് തുറന്ന് പാർവതി
വിനായക് ശശികുമാറിൻ്റെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു. നീൽഡി കുഞ്ഞ ഛായാഗ്രഹണവും അർജു ബെൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം.സാബു മോഹൻ
കോസ്റ്റ്യും – ഡിസൈൻ.-ദിവ്യാ ജോർജ്.
മേക്കപ്പ്.പി.വി.ശങ്കർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – നിഥിൻ മൈക്കിൾ,
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പ്രതാപൻ കല്ലിയൂർ ,
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – കെ.രാധാകൃഷ്ണൻ.
പിആർഒ – വാഴൂർ ജോസ്.
ഫോട്ടോ – രോഹിത് .കെ .സുരേഷ്.
Post Your Comments