മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് പാർവതി. പാർവതിയുടെ ഒരുപിടി നല്ല കഥാപാത്രങ്ങൾ ഇന്നും മലയാളികളുടെ മനസ്സിൽ മായാതെ കിടക്കുന്നുണ്ട്. ജയറാമുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്നെങ്കിലും ടെലിവിഷൻ പരിപാടികളിലും അഭിമുഖങ്ങളിലും പാർവതി എത്താറുണ്ട്.
മലയാളികൾ ഏറെ നാളായി പാർവതിയോട് ചോദിക്കുന്ന ചോദ്യമാണ് എന്നാണ് സിനിമയിലേക്കുള്ള തിരിച്ചുവരവെന്ന്. എന്നാൽ, ഇതുവരെ നടി അതിന് കൃത്യമായ മറുപടി നൽകിയിരുന്നില്ല. ഇപ്പോളിതാ, തന്റെ തിരിച്ചുവരവിനെ കുറിച്ച് സംസാരിക്കുകയാണ് പാർവതി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറയുന്നത്.
Also Read: ‘കുലപുരുഷന്മാരും കുലസ്ത്രീകളും എന്റെ തുണിയുടെ ഇറക്കക്കുറവ് കണ്ട് ഭ്രാന്തമാരാകും’: നിമിഷ
പാർവതിയുടെ വാക്കുകൾ:
ഞാൻ ഇൻഡസ്ട്രിയൽ നിന്ന് വിട്ട് പോയതായി എനിക്ക് തോന്നിയിട്ടില്ല. അഭിനയിക്കുന്നില്ല എന്ന് മാത്രമേ ഉള്ളു, എനിക്ക് ഒരുപാട് സുഹൃത്തുക്കൾ ഇൻഡസ്ട്രിയിലുണ്ട്. ജയറാം ആണെങ്കിൽ സെറ്റിലെ കാര്യങ്ങൾ എല്ലാം വന്ന് പറയാറുണ്ട്. കണ്ണനും ഇപ്പോൾ അഭിനയിക്കുന്നുണ്ട്. ലൈം ലൈറ്റ് ഞാൻ ഒരിക്കലും മിസ് ചെയ്തിട്ടില്ല.
ഇനി അഭിനയിക്കുമോ എന്ന് ചോദിച്ചാൽ നല്ല കഥാപാത്രങ്ങൾ വന്നാൽ തീർച്ചയായും ചെയ്യും. ഇപ്പോൾ ആണെങ്കിൽ എനിക്ക് മറ്റ് കാര്യങ്ങൾ ഒന്നും തന്നെ ഇല്ല. ഞാൻ മാറി നിൽക്കാനുള്ള കാരണം കുട്ടികൾക്ക് ഒപ്പം കൂടുതലും നിൽക്കണം എന്ന ആഗ്രഹം ഉള്ളത് കൊണ്ടാണ്. എന്നാൽ, ഇപ്പോൾ അതില്ല മക്കൾ വലുതായി.
Post Your Comments