GeneralLatest NewsNEWSTV Shows

‘കുലപുരുഷന്മാരും കുലസ്ത്രീകളും എന്റെ തുണിയുടെ ഇറക്കക്കുറവ് കണ്ട് ഭ്രാന്തന്മാരാകും’: നിമിഷ

ആദ്യം നീ മര്യാദയ്ക്കുള്ള തുണി ഉടുക്ക് എന്നാണ് അന്ന് ലക്ഷ്മിപ്രിയ പറഞ്ഞത്

വസ്ത്രധാരണത്തിന്റെ പേരിൽ ബിഗ് ബോസ് വീട്ടിൽ പലപ്പോഴും വിമർശനം നേരിട്ട മത്സരാർഥിയാണ് നിമിഷ. ഒരു തവണ പുറത്തേക്ക് പോയ നിമിഷ പിന്നീട് ഷോയിലേക്ക് തിരിച്ചെത്തിയെങ്കിലും അമ്പതാം ദിവസം നടന്ന എവിക്ഷനിലൂടെ വീണ്ടും പുറത്തായി.

ശരീരം പ്രദര്‍ശിപ്പിക്കുന്ന തരത്തില്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതിന്റെ പേരിൽ ബിഗ് ബോസിനുള്ളില്‍ ലക്ഷ്മിപ്രിയയുമായി ചില വഴക്കുകൾ ഉണ്ടായിട്ടുണ്ട്. ആദ്യം നീ മര്യാദയ്ക്കുള്ള തുണി ഉടുക്ക് എന്നാണ് അന്ന് ലക്ഷ്മിപ്രിയ പറഞ്ഞത്. വീണ്ടും ഷോയില്‍ കുലസ്ത്രീ പരാമര്‍ശങ്ങള്‍ ശക്തമായതോടെ പുത്തന്‍ ചിത്രവുമായി എത്തിയിരിക്കുകയാണ് താരം. കാലുകള്‍ വ്യക്തമായി കാണാവുന്ന തരത്തില്‍ ഷോര്‍ട്ട്‌സ് ധരിച്ചിരിക്കുന്ന ചിത്രത്തിനൊപ്പം താരം പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

read also: ചുവപ്പിൽ തിളങ്ങി നയൻതാര, നെറ്റിയിൽ ചുംബിച്ച് വിഘ്നേഷ് ശിവൻ – വിവാഹ ചിത്രം പുറത്ത്

‘കുലപുരുഷന്മാരും കുലസ്ത്രീകളും എന്റെ ഷോര്‍ട്ട്‌സിന്റെ ഇറക്കക്കുറവ് കണ്ട് ഭ്രാന്തന്മാരാകും..’ എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി നിമിഷ കൊടുത്തിരിക്കുന്നത്. ഇത് ലക്ഷ്മിപ്രിയയെ മാത്രം ഉദ്ദേശിച്ച്‌ പറഞ്ഞതല്ലേ എന്നാണ് ആരാധകരുടെ ചോദ്യം.

shortlink

Related Articles

Post Your Comments


Back to top button