ഏഴ് വർഷത്തെ പ്രണയത്തിനൊടുവിൽ വിഗ്നേഷ് ശിവനും നയൻതാരയും വിവാഹിതരായതായി റിപ്പോർട്ടുകൾ. വ്യാഴാഴ്ച രാവിലെ മഹാബലിപുരത്ത് നടന്ന സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു ചടങ്ങുകൾ. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഷാരൂഖ് ഖാൻ, രജനികാന്ത് അടക്കമുള്ള താരങ്ങൾ ചടങ്ങിൽ എത്തിക്കഴിഞ്ഞു.
വിവാഹ വേദിയിൽ അതിഥികൾക്ക് നൽകുന്ന വെള്ളക്കുപ്പികളിൽ നയൻതാരയുടെയും വിഗ്നേഷ് ശിവന്റെയും ആരാധകർ നിർമ്മിച്ച പോസ്റ്ററുകൾ ഉപയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിനൊപ്പം, ദമ്പതികളുടെ പ്രൊഡക്ഷൻ ഹൗസായ റൗഡി പിക്ചേഴ്സിന്റെ ബ്രാൻഡിംഗും കുപ്പിയിലുണ്ട്. നയൻതാരയും വിഗ്നേഷ് ശിവനും ചേർന്ന് ഇന്ന് ഉച്ചയ്ക്ക് മഹാബലിപുരത്തെ 18,000 കുട്ടികൾക്കായി ഉച്ചഭക്ഷണം വിതരണം ചെയ്യും.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കമൽഹാസൻ, ചിരഞ്ജീവി, സൂര്യ, അജിത്, കാർത്തി, വിജയ് സേതുപതി, ശിവകാർത്തികേയൻ, സാമന്ത ഉൾപ്പെടെയുള്ളവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. അതിഥികൾക്കു പോലും മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തുന്നതിൽ വിലക്കുണ്ട്. വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് വിലയേറിയ സമ്മാനങ്ങളും തയാറാക്കിക്കഴിഞ്ഞു.
Post Your Comments