തെന്നിന്ത്യ കാത്തിരുന്ന കല്യാണം ഇന്ന്. ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും ഇന്ന് വിവാഹിതരാകും. മഹാബലിപുരത്ത് വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം. വിവാഹവേദിയും പരിസരവും കനത്ത സുരക്ഷയിലാണ്. ക്ഷണക്കത്തിനൊപ്പം നൽകിയ പ്രത്യേക കോഡ് നമ്പർ നൽകി വേണം വിവാഹ ഹാളിലേക്ക് കടക്കാൻ. വിവാഹത്തിന്റെ ഡിജിറ്റൽ ക്ഷണക്കത്ത് ഇന്റർനെറ്റിൽ വൈറൽ ആയിട്ടുണ്ട്. പരമ്പരാഗത ശൈലിയിലുള്ള ഇളം നിറങ്ങളിലെ വസ്ത്രങ്ങളിൽ എത്തണമെന്നാണ് അതിഥികളോടുള്ള അഭ്യർത്ഥന. ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിനാണ് വിവാഹ ചടങ്ങുകളുടെ സംപ്രേഷണാവകാശം.
വിവാഹത്തിനു മുന്നോടിയായി ഇന്നലെ സിനിമ – രാഷ്ട്രീയ മേഖലയിലുള്ളവർക്കായി സൽക്കാരം നടത്തിയിരുന്നു. പരിപാടിയിൽ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ, രജനികാന്ത്, കമൽ ഹാസൻ, വിജയ്, അജിത്ത്, സൂര്യ, കാർത്തി, വിജയ് സേതുപതി തുടങ്ങി നിരവധി പേർ പങ്കെടുത്തു.
ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് നയൻതാരയും വിഘ്നേഷും വിവാഹിതരാകാൻ തീരുമാനിച്ചത്. നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു ഇരുവരും പ്രണയത്തിലാകുന്നത്. തങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം നയന്‍താര 2021 സെപ്റ്റംബറില്‍ നല്കിയ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
Post Your Comments