CinemaGeneralIndian CinemaKollywoodLatest News

കമൽ യുഗത്തിന്റെ പുനരാരംഭം, ലോകേഷിന് സല്യൂട്ട്: വിക്രമിനെ അഭിനന്ദിച്ച് ആന്റോ ജോസഫ്

കമൽ ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോളിതാ, ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് നിർമ്മാതാവ് ആന്റോ ജോസഫ്. കമൽ യുഗത്തിന്റെ പുനരാരംഭമാണ് വിക്രം എന്നാണ് അദ്ദേഹം പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആന്റോ ജോസഫിന്റെ പ്രതികരണം.

ജോക്കർ രണ്ടാം ഭാ​ഗം വരുന്നു: ആവേശത്തിൽ ആരാധകർ

ആന്റോ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

ശ്രീ.കമൽഹാസൻ ട്വിറ്ററിലൂടെ പങ്കുവച്ച വീഡിയോ നമ്മൾ മലയാളികൾക്ക് അഭിമാനമേകുന്നതാണ്. ‘ഭാഷ ഏതായാലും നല്ല സിനിമകൾ എല്ലായ്‌പ്പോഴും മലയാളികൾ നെഞ്ചിലേറ്റുന്നു’എന്ന അദ്ദേഹത്തിന്റെ ആദ്യവാചകം കേൾക്കുമ്പോൾ ഒരു സിനിമാകൊട്ടകയിലെന്നോണം ചൂളം കുത്താനും കയ്യടിക്കാനും തോന്നിപ്പോകുന്നു. യഥാർഥത്തിൽ നമ്മൾ കമൽസാറിനാണ് നന്ദി പറയേണ്ടത്. ഒരുകാലത്ത് നമ്മെ ത്രസിപ്പിച്ച കമൽ യുഗത്തിന്റെ പുന:രാരംഭമാണ് ‘വിക്രം’. ഉലകം മുഴുവൻ വീണ്ടും നിറഞ്ഞുപരക്കുകയാണ് ഈ നായകൻ. ഞങ്ങളെ വീണ്ടും കയ്യടിപ്പിക്കുകയും കോരിത്തരിപ്പിക്കുകയും രസിപ്പിക്കുകയും ഇന്നലെകളെ തിരികെത്തരികയും ചെയ്തതിന് പ്രിയ കമൽസാർ… ഹൃദയത്തിൽ നിന്നുള്ള നന്ദി. ഈ പടപ്പുറപ്പാടിൽ അദ്ദേഹത്തിനൊപ്പം മലയാളികളായ പ്രതിഭകൾ കൂടിയുണ്ട് എന്നതും സന്തോഷം ഇരട്ടിയാക്കുന്നു. ഫഹദ്ഫാസിൽ,ചെമ്പൻവിനോദ്,നരേൻ,കാളിദാസ് ജയറാം,ഗിരീഷ് ഗംഗാധരൻ തുടങ്ങിയ നമ്മുടെ സ്വന്തം ചുണക്കുട്ടന്മാർ കമൽസാറിനും ‘വിക്രം’ എന്ന സിനിമയുടെ വലിയ വിജയത്തിനുമൊപ്പം ചേർന്നു നില്കുന്നതുകാണുമ്പോൾ ഭാഷയുടെ അതിർവരമ്പുകൾ ഇല്ലാതാകുന്നതും സിനിമ എന്ന കലാരൂപം എല്ലാ വ്യത്യാസങ്ങൾക്കും മീതേ തലയുയർത്തി നില്കുന്നതും തിരിച്ചറിയാം.

‘കൈതി’യും ‘മാസ്റ്ററും’ ‘മാനഗര’വും നമുക്ക് സമ്മാനിച്ച ലോകേഷ് കനകരാജ് ‘വിക്ര’ത്തിലൂടെ വീണ്ടും ഞെട്ടിക്കുന്നു. അയൽപക്കത്തെ സംവിധായക പ്രതിഭയ്ക്ക് സല്യൂട്ട്. നമുക്ക് സുപരിചിതനായ വിജയ്‌സേതുപതിയുടെ മികവും ഈ സിനിമ കണ്ടിറങ്ങുമ്പോൾ മനസിൽ മായാതെ നില്കും. കമൽ സാർ പറയും പോലെ ആ അവസാന മൂന്നുമിനിട്ടിൽ നിറഞ്ഞാടിയ സൂര്യ ഉയർത്തിയ ആരവങ്ങൾ ഒരു തുടർച്ചയ്ക്ക് വിരലുകൾകൊരുത്ത് കാത്തിരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു…’അടുത്തസിനിമയിൽ ഞങ്ങൾ മുഴുവൻ സമയവും ഒന്നിച്ചുണ്ടാകും’ എന്ന കമൽസാറിന്റെ വാഗ്ദാനം നല്കുന്ന ആവേശം ചെറുതല്ല. ഇനിയും ഇത്തരം കൂട്ടായ്മകളിലൂടെ നല്ലസിനിമകളും വമ്പൻഹിറ്റുകളും സൃഷ്ടിക്കപ്പെടട്ടെ…കമൽസാറിനും ‘വിക്രം’സിനിമയുടെ എല്ലാ അണിയറപ്രവർത്തകർക്കും ഒരിക്കൽക്കൂടി ആശംസകളറിയിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button