CinemaGeneralIndian CinemaLatest NewsMollywood

ചർമ്മം കണ്ടാൽ പ്രായം തോന്നില്ല, ലേഡി മമ്മൂട്ടിയെന്ന് ആരാധകർ: വൈറലായി മീരാ ജാസ്മിന്റെ ചിത്രങ്ങൾ

മലയാളികൾക്ക് പ്രിയങ്കരിയാണ് നടി മീര ജാസ്മിൻ. 2001ൽ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ അരങ്ങേറ്റം. നിരവധി മലയാള സിനിമകളിൽ നായിക വേഷത്തിൽ മീര തിളങ്ങി. തമിഴ്, തെലുങ്ക് ഭാഷകളിലും മീര തിരക്കുള്ള നടിയായി. പിന്നീട്, അഭിനയത്തിന് താരം നീണ്ട ഇടവേള കൊടുക്കുകയായിരുന്നു. വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് മീര ജാസ്മിൻ തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകർ.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന ചിത്രത്തിലൂടെയാണ് മീര തിരിച്ചെത്തിയത്. ജയറാമിന്റെ നായികയായിട്ടാണ് താരം എത്തിയത്. സിനിമയിൽ നിന്നും വിട്ട് നിന്നപ്പോൾ തടിവച്ച മീര മെലിഞ്ഞ് കൂടുതൽ സുന്ദരിയായിട്ടാണ് തിരിച്ചെത്തിയത്. ഡ്രസിങ്ങിലും മീരയ്ക്ക് കാര്യമായ മാറ്റമുണ്ടായിരുന്നു. കൂടുതൽ ഗ്ലാമറസായി മോഡേൺ ലുക്കിലായിരുന്നു മീരയുടെ രണ്ടാം വരവ്.

റോളക്‌സിന് സർപ്രൈസ് ​ഗിഫ്റ്റുമായി വിക്രം: മനോഹര നിമിഷമെന്ന് സൂര്യ

സിനിമയിൽ നിന്ന് വിട്ടു നിന്ന സമയത്ത് സമൂഹ മാധ്യമങ്ങളിലും താരം സജീവമല്ലായിരുന്നു. എന്നാൽ, ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ അകൗണ്ട് തുടങ്ങിയിട്ടുണ്ട്. താരം ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വൈറലാകാറുണ്ട്. അത്തരത്തിൽ മീര പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

മീരയുടെ വയസ്സാണ് ആരാധകരുടെ പ്രധാന ചർച്ചാ വിഷയം. പ്രിയപ്പെട്ട നടിക്ക് നാൽപ്പത് വയസ് കഴിഞ്ഞെന്ന് ചർമ്മം കണ്ടാൽ പറയുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇപ്പോഴും ഇരുപത്താറുകാരിയെ പോലെയുണ്ടെന്നാണ് ചില ആരാധകരുടെ കമന്റ്. ലേഡി മമ്മൂട്ടി എന്നാണ് മറ്റു ചിലർ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button