കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് ഷെമി മാർട്ടിൻ. എയർ ഹോസ്റ്റസ് ആയിരുന്ന ഷെമി ആ ജോലി ഉപേക്ഷിച്ചാണ് അഭിനയത്തിലേക്ക് എത്തിയത്. സീരിയൽ രംഗത്ത് തിളങ്ങി നിന്ന കാലത്താണ് പ്രണയവും വിവാഹവും. ഗർഭിണിയായതോടെ സീരിയലിൽ നിന്നും പിന്മാറി. രണ്ടു മക്കൾ ആയതോടെ 5 വർഷം കുടുംബജീവിതവുമായി ബന്ധപ്പെട്ടു മുന്നോട്ടു പോയി. എന്നാൽ, ദാമ്പത്യ ജീവിതം പൊരുത്തക്കേടുകൾ നിറഞ്ഞതായി മാറിയെന്നു താരം പറയുന്നു.
read also: ഉപ്പും മുളകും ആരാധകർക്ക് ഒരു സന്തോഷവാർത്ത!! ബാലുവും നീലുവും മക്കളും വീണ്ടും എത്തുന്നു
നടിയുടെ വാക്കുകൾ ഇങ്ങനെ,
‘അഞ്ച് വർഷത്തെ ദാമ്പത്യജീവിതത്തിനിടെ ഭർത്താവുമായി ചില പൊരുത്തക്കേടുകളുണ്ടായി. ഞങ്ങൾ ഇപ്പോൾ പിരിഞ്ഞു താമസിക്കുകയാണ്. എങ്ങനെയാണ് അതിനെക്കുറിച്ചു മറ്റുള്ളവരെ വേദനിപ്പിക്കാതെ പറയുക എന്ന് എനിക്കറിയില്ല. ഒരുപക്ഷേ, എന്റെ ഉള്ളില്‍ അതിന്റെ വേദന ഇപ്പോഴും നിൽക്കുന്നതുകൊണ്ടാകാം.
മക്കളാണ് ഇപ്പോൾ എന്റെ ലോകം. അവരുടെ സന്തോഷമാണ് പ്രധാനം. മക്കളാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. അവരിലൂടെയാണ് ഞാൻ വിഷമഘട്ടങ്ങളെ അതിജീവിച്ചത്. വിവാഹബന്ധത്തിലെ വേദനകളെ ഞാൻ മറികടന്നത് അവരിലൂടെയാണ്.’
Post Your Comments