CinemaGeneralIndian CinemaLatest NewsMollywood

ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അഭിമുഖത്തിൽ സംസാരിക്കാനാണ് ഇഷ്ടം, വ്യക്തിപരമായ കാര്യങ്ങൾ പറയാൻ ഇഷ്ടമല്ല: കനി കുസൃതി

മലയാളികൾക്ക് പരിചിതയായ നടിയാണ് കനി കുസൃതി. ഇപ്പോളിതാ, കനി ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. അഭിമുഖങ്ങളിൽ വ്യക്തിപരമായ കാര്യങ്ങൾ സംസാരിക്കുന്നതിൽ താൽപര്യമില്ലെന്നും, ഏത് പ്രൊഫഷണിലുള്ള ആളുകളാണെങ്കിലും അവരുടെ ജോലി സംബന്ധമായ കാര്യങ്ങൾ കേൾക്കാനാണ് താൽപര്യമെന്നുമാണ് താരം പറയുന്നത്. വണ്ടർവാൾ മീഡിയയ്ക്ക് വേണ്ടി സിത്താര കൃഷ്ണകുമാർ നടത്തിയ അഭിമുഖത്തിലാണ് കനി ഇക്കാര്യങ്ങൾ പറഞ്ഞത്.

കനി കുസൃതിയുടെ വാക്കുകൾ:

സിനിമയിൽ അഭിനയിക്കുന്നത് കൊണ്ടോ, കുറച്ച് പ്രശസ്തരാണെന്നുള്ളത് കൊണ്ടോ, അവരെവിടെ പോയി എന്ത് ഉടുപ്പിട്ടു ആരുടെ കൂടെയാണ് നടക്കുന്നത് എന്നതിലൊക്കെ പ്രധാന്യമുണ്ടോ എന്നറിയില്ല.

കല്യാണം കഴിക്കാതെ ഒരു പാർട്ണറിന്റെ കൂടെ ജീവിക്കുക, എന്റെ അച്ഛനും അമ്മയും കല്യാണം കഴിച്ചിട്ടില്ല, അങ്ങനെ ചില വ്യത്യാസങ്ങൾ ഉള്ളത് കൊണ്ട് അതെന്താ അങ്ങനെ എന്നൊരു കൗതുകം ആളുകൾക്ക് ഉണ്ടാവാം. അല്ലെങ്കിൽ ഞാൻ എന്തെങ്കിലും സാമൂഹിക പ്രവർത്തനം ചെയ്യണമല്ലോ. അങ്ങനെ ഞാൻ ചെയ്തതായി തോന്നിയിട്ടില്ല. ഞാൻ ഒരു നടി മാത്രമാണ്. കുറച്ച് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കൂടുതലും നാടകത്തിലാണ് അഭിനയിച്ചിട്ടുള്ളത്. അതിന്റെ ക്രാഫ്റ്റിനെ പറ്റി സംസാരിക്കാനാണ് കൂടുതൽ താൽപര്യം.

ഏത് പ്രൊഫഷണിലുള്ളവരുടെ അഭിമുഖമാണെങ്കിലും അവരുടെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേൾക്കാനാണ് ഞാൻ വ്യക്തിപരമായി ആഗ്രഹിക്കുന്നത്. ഞാൻ ഒരു അഭിമുഖത്തിന് പോയാലും സംസാരിക്കാൻ ആഗ്രഹിക്കുന്നത് അതാണ്. ഭൂരിപക്ഷ സമൂഹത്തിൽ നിന്നും എന്തെങ്കിലും മാറ്റത്തോടെ ജീവിക്കുന്നവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ ആളുകൾക്ക് താൽപര്യമുണ്ടാവും.

shortlink

Related Articles

Post Your Comments


Back to top button