മാല്ഡിവീസിലെ നാഷണല് വോളിബാള് അസോസിയേഷന് നടത്തുന്ന ടൂര്ണ്ണമെന്റിനു പോകാനായി ബുദ്ധിമുട്ടിയ വോളിബോൾ താരം മനു ജോസഫിന് സഹായം ചെയ്ത സുരേഷ് ഗോപിയെക്കുറിച്ച് ശങ്കു ടി ദാസ്. സുരേഷ് ഗോപിയുടെ സഹായത്തോടെ NOC കിട്ടിയ മനു കളിക്കാനായി മാല്ഡിവീസിലേക്ക് പോകുമെന്ന് ശങ്കു പറയുന്നു.
കുറിപ്പ് പൂർണ രൂപം
ഇന്നലെയും ഒരു ചെറിയ വിശേഷം ഉണ്ടായി.
അതും കൂടി പറയാതെ എനിക്കൊരു സുഖമില്ല.
സലീഷിന്റെ ഒരു ഫ്രണ്ട് ഉണ്ട്. മനു ജോസഫ്.
ആളൊരു നല്ല വോളിബോൾ കളിക്കാരൻ ആണ്.
ഇപ്പോൾ ഇന്ത്യൻ റെയിൽവേയിൽ ആണ് മനു ജോലി ചെയ്യുന്നത്.
എന്നാലും പറ്റുമ്പോൾ ഒക്കെ മനു വോളിബോൾ കളിക്കാറുണ്ട്.
മനുവിന്റെ കഴിഞ്ഞ സീസണിലെ പ്രൈം വോളിബോൾ ലീഗിൽ നടന്ന കളി ഭയങ്കര കേമം ആയിരുന്നു.
read also: പ്രണയത്തിലായി ചതിക്കപ്പെട്ടു, അയാൾ വിവാഹിതനായിരുന്നു: മനസ് തുറന്ന് ബീന ആന്റണി
അത് കണ്ടിട്ട് മാൽഡിവീസിലെ നാഷണൽ വോളിബാൾ അസോസിയേഷൻ അവർ അവിടെ മാൽഡിവീസ് സർക്കാരിന്റെ തന്റെ നേതൃത്വത്തിൽ ഒരുക്കുന്ന മാൽഡിവീസ് വോളിബോൾ സീസൺ 2022ൽ കളിക്കാൻ മനുവിനേയും ക്ഷണിച്ചു. മനു പക്ഷെ സർക്കാർ ജീവനക്കാരൻ ആയത് കൊണ്ട് വിദേശ യാത്രയ്ക്ക് പോവാൻ മുൻകൂർ അനുമതി ആവശ്യമാണല്ലോ.
എന്നാൽ ജൂൺ ഒന്നാം തീയതി പോവേണ്ടിയിരുന്ന മനുവിന് ജൂൺ മൂന്ന് ആയിട്ടും റെയിൽവേ മന്ത്രാലയത്തിന്റെ NOC കിട്ടിയില്ല. അങ്ങനെ വന്നപ്പോളാണ് അയാൾ ആവശ്യപ്പെട്ടത് അനുസരിച്ച് സലീഷ് എന്നെ മിനിഞ്ഞാന്ന് രാത്രി വിളിക്കുന്നത് അവന് എങ്ങനെയെങ്കിലും പോവണം എന്നുണ്ട്, സമയം വൈകി, നിനക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചു.
ഞാൻ പറഞ്ഞു ഒരു കുഴപ്പവുമില്ല, നമുക്ക് സുരേഷ് ഗോപിയോട് പറയാം, അദ്ദേഹം വഴിയുണ്ടാക്കും എന്ന്.
നാളെ രാവിലെ തന്നെ ഞാൻ വിളിച്ചോളാം എന്നും പറഞ്ഞു.
രാവിലെ എട്ട് മണിക്ക് ഞാൻ സുരേഷ് ഗോപി സാറിനെ വിളിച്ചു.
പക്ഷെ നമ്പർ സ്വിച്ഡ് ഓഫ് ആയിരുന്നു.
ഞാനപ്പോൾ തന്നെ ടെലഗ്രാമിൽ മനുവിന് മാൽഡിവീസ് വോളിബോൾ അസോസിയേഷൻ അയച്ച ക്ഷണകത്തും, അതിന് പോവാൻ മനു റെയിൽവേ മിനിസ്ട്രിക്ക് കൊടുത്ത അപേക്ഷയും, അതിനൊപ്പം കാര്യങ്ങൾ ചുരുക്കത്തിൽ പറഞ്ഞൊരു വോയ്സ് ക്ലിപ്പും അയച്ചു.
ഡെലിവേർഡ് ആവുന്നുണ്ടായിരുന്നില്ല.
എന്നാലും സലീഷ് രാവിലെ വിളിച്ചന്വേഷിച്ചപ്പോൾ ഞാൻ പറഞ്ഞു ഒന്നും പേടിക്കണ്ട, സുരേഷ് ഗോപിയെ കാര്യം ഏൽപ്പിച്ചിട്ടുണ്ട്, മൂപ്പര് നടത്തി തരും, മനു മാൽഡിവീസിൽ കളിക്കും എന്ന്.
അപ്പോളും മെസ്സേജ് ഡെലിവേർഡ് ആയിട്ടില്ല.
ഒഴിവ് ദിവസം ആയത് കൊണ്ട് ഉച്ചക്ക് ഊണ് കഴിഞ്ഞപ്പോൾ ഞാനൊന്ന് കിടന്നു.
പിന്നെ എണീക്കുന്നത് ഏഴ് മണിക്കാണ്.
നോക്കുമ്പോൾ ടെലഗ്രാമിൽ ഒരു മിസ്സ് കോളും ഒരു വോയ്സ് മെസ്സേജും.
സുരേഷ് ഗോപി സാർ ആണ്.
‘ശങ്കു, എന്താ വിളിച്ചിട്ട് കിട്ടാത്തത്? ഞാൻ മെസ്സേജ് കണ്ടപ്പോൾ തന്നെ മിനിസ്റ്റർ അശ്വിനി വൈഷ്ണവിനെ നേരിട്ട് വിളിച്ചിരുന്നു. അദ്ദേഹം ചുമതലപ്പെടുത്തിയിട്ട് അദ്ധേഹത്തിന്റെ OSD ഒരു മിസ്റ്റർ വേദ് പ്രകാശ് എന്നെ തിരിച്ചും വിളിച്ചിരുന്നു. മനുവിന്റെ കാര്യം ഞാൻ അന്വേഷിച്ചു. ഇന്ന് തന്നെ കൊടുക്കണം അയാൾക്ക് പോവാനുള്ള NOC, ഇന്ന് തന്നെ, നാളെ കൊടുത്തിട്ട് കാര്യമില്ല എന്ന് ഞാൻ തറപ്പിച്ചു പറഞ്ഞിട്ടുമുണ്ട്. മനുവിന് ഇന്ന് വൈകുന്നേരം 6.30നു മുൻപ് അത് കിട്ടും. എന്റെ ഉറപ്പ്.’ എന്നായിരുന്നു കേട്ടു നോക്കിയപ്പോൾ വോയ്സ് ക്ലിപ്.
ഞാൻ സലീഷിനെ വിളിച്ചു.
സമയം അപ്പോൾ 7.15 ആയിട്ടുണ്ട്.
സുരേഷ് ഗോപി അതിൽ നേരിട്ട് ഇടപെട്ടിട്ടുണ്ട്, NOC കിട്ടും, മനു എന്തെങ്കിലും പറഞ്ഞോ എന്ന് ചോദിച്ചു.
ഞാൻ ഒന്ന് ചോദിച്ചിട്ട് തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു അവൻ കോൾ കട്ടാക്കി.
7.45ന് സലീഷ് എന്നെ തിരിച്ചു വിളിച്ചു.
മനുവിന് ബൈ ഹാൻഡ് ആയി റെയിൽവേയിൽ നിന്ന് ഇപ്പോൾ NOC കിട്ടി.
അവന് എന്താ പറയേണ്ടത് എന്നറിയില്ല.
ഒരുപാട് നന്ദി എന്ന് പറഞ്ഞു.
ഞാൻ അപ്പോൾ തന്നെ സുരേഷ് ഗോപിയെ തിരിച്ചു വിളിച്ചു.
നമ്പർ ബിസി ആയിരുന്നു.
NOC കിട്ടി ❤️ എന്നൊരു മെസ്സേജ് അയച്ചു.
അതോണ്ട് സമാധാനം കിട്ടാതെ വീണ്ടും ടെലഗ്രാമിൽ വിളിച്ചു എടുപ്പിച്ച് കാര്യങ്ങൾ പറഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം വേറൊരു നമ്പറിൽ നിന്ന് തിരിച്ചു വിളിച്ചു കുറേ നേരം വർത്താനം പറഞ്ഞു.
എന്റെ കാര്യവും അദ്ദേഹത്തിന്റെ കാര്യവും മനുവിന്റെ കാര്യവും ഒക്കെ പറഞ്ഞു.
മാൽഡിവീസിൽ നടക്കുന്ന കളിയുടെ വിശേഷങ്ങൾ അറിയിക്കണം എന്ന് പ്രത്യേകം പറഞ്ഞാണ് വെച്ചത്.
നല്ല മനുഷ്യൻ എന്ന് ഞാൻ മനസ്സിൽ ഓർത്തു.
മനു ജോസഫ് നാളെ മാൽഡിവീസിലേക്ക് പോവുകയാണ് വോളിബോൾ കളിക്കാൻ.
സലീഷ് ഒക്കെ വേണ്ടാതെ എനിക്ക് കുറേ നന്ദി പറയുന്നുണ്ട്.
എന്നാലും എനിക്കറിയാലോ ശരിക്കും ആർക്കാണ് നന്ദി പറയേണ്ടതെന്ന്.
ആരാണ് ഇക്കാര്യം നടത്തി തന്നതെന്ന്.
സുരേഷ് ഗോപിക്ക് നന്ദി ❤️?
Post Your Comments