
തെന്നിന്ത്യൻ സിനിമാ പ്രേമികൾ എറെ നാളായി കാത്തിരിക്കുന്ന വിവാഹമാണ് നടക്കാൻ പോകുന്നത്. ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും ജൂൺ 9ന് വിവാഹിതരാകുകയാണ്. ചെന്നൈ മഹാബലിപുരത്ത് വച്ച് നടക്കുന്ന വിവാഹത്തിനായുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.
വിവാഹ ചിത്രീകരണ അവകാശം ഒടിടി പ്ലാറ്റ്ഫോമിന് നൽകിയെന്ന വാർത്ത നേരത്തെ എത്തിയിരുന്നെങ്കിലും, ഏത് പ്ലാറ്റ്ഫോമിനാണ് അവകാശം കിട്ടിയതെന്ന് ഇതുവരെ പുറത്ത് വന്നിരുന്നില്ല. ഇപ്പോളിതാ, നയൻസ് – വിക്കി വിവാഹം ചിത്രീകരിക്കുന്നതിനും സംപ്രേക്ഷണം ചെയ്യുന്നതിനും നെറ്റ്ഫ്ലിക്സിനാണ് അവകാശം നൽകിയിരിക്കുന്നതെന്ന വാർത്തയാണ് പുറത്ത് വരുന്നത്. സംവിധായകൻ ഗൗതം മേനോൻ ആയിരിക്കും ഇത് ഡയറക്ട് ചെയ്യുക. ഈ വാർത്ത പുറത്തെത്തിയതോടെ ആരാധകർ ഏറെ ആവേശത്തിലാണ്. ഗൗതം മേനോന്റെ പ്രണയ സിനിമകൾ പോലെ പ്രിയതാരങ്ങളുടെ വിവാഹം കാണാമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ദിവസം വിവാഹത്തിന് മുന്നോടിയായുള്ള സേവ് ദി ഡേറ്റ് കാർഡ് പുറത്തിറങ്ങിയിരുന്നു. മോഷൻ പോസ്റ്റർ ആയി ആണ് വിവാഹ ക്ഷണക്കത്ത് എത്തിയത്. പോസ്റ്ററിൽ നയൻ ആൻഡ് വിക്കി എന്നാണ് എഴുതിയിരിക്കുന്നത്.
Post Your Comments