ബോളിവുഡ് നായിക കങ്കണ റണൗത്തിന് ഇത് പരാജയങ്ങളുടെ കാലമാണ്. താരത്തിന്റെ എട്ട് ചിത്രങ്ങളാണ് തുടർച്ചയായി പരാജയം ഏറ്റുവാങ്ങിയത്. കങ്കണയുടെ ഏറ്റവും പുതിയ ചിത്രം ധാക്കഡിന് ബോക്സ് ഓഫീസിൽ കനത്ത പരാജയമാണ് നേരിടേണ്ടി വരുന്നത്. 80 കോടി മുതൽ മുടക്കിൽ നിർമ്മിച്ച ചിത്രത്തിന് മൂന്ന് കോടി മാത്രമാണ് നേടാനായത്. ആളുകൾ വരാത്തതിനാൽ ധാക്കഡിന്റെ തിയേറ്റർ ഷോകളും വെട്ടിക്കുറച്ചിട്ടുണ്ട്. തിയേറ്ററിൽ വമ്പൻ പരാജയം ഏറ്റുവാങ്ങിയ ചിത്രത്തിന്റെ ഒടിടി റിലീസും പ്രതിസന്ധിയിലായിരിക്കുകയാണ്. ധാക്കഡിന്റെ ഒടിടി, സാറ്റ്ലൈറ്റ് വിൽപ്പന ഇതുവരെ നടന്നിട്ടില്ല.
കങ്കണ നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രം തേജസ് ഒടിടി റിലീസ് ആയിരിക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. നടിയുടെ സിനിമകൾ തുടർച്ചയായി പരാജപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.
എന്നാൽ, ഏത് പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യണമെന്നോ റിലീസ് തിയതിയുടെ കാര്യത്തിലോ തീരുമാനമായിട്ടില്ല. ഒടിടി റിലീസ് നിർമ്മാതാവിനും നടനും സംവിധായകനും ഗുണകരമാകുമെന്നാണ് കരുതുന്നത്. ധാക്കഡിന് സമാനമായ ബോക്സ് ഓഫീസ് വിധി ആവർത്തിക്കാൻ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആഗ്രഹിക്കുന്നില്ലെന്നുമാണ് റിപ്പോർട്ടുകൾ. കൂടാതെ, തേജസിന്റെ ചില ഭാഗങ്ങൾ വീണ്ടും ചിത്രീകരിക്കാൻ തീരുമാനിച്ചുവെന്നും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
Post Your Comments