CinemaGeneralIndian CinemaLatest NewsMollywood

വിവാഹ വാർത്ത പോലും വളച്ചൊടിച്ചാണ് എഴുതിയത്: മെെഥിലി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മൈഥിലി. മോഡലായും ടിവി അവതാരകയായും കരിയർ തുടങ്ങിയ മൈഥിലി, രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്ക് എത്തുന്നത്. പിന്നീട്, നിരവധി സിനിമകളിൽ വലുതും ചെറുതുമായ കഥാപാത്രങ്ങളായി നടി തിളങ്ങി. സാൾട്ട് ആന്റ് പെപ്പർ, ഈ അടുത്ത കാലത്ത്, മാറ്റ്‌നി പോലുള്ള ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു. ലോഹം എന്ന ചിത്രത്തിലൂടെ ഗായികയായും മൈഥിലി അരങ്ങേറ്റം കുറിച്ചിരുന്നു.

ഇപ്പോളിതാ, ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മെെഥിലി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. സോഷ്യൽ മീഡിയയിലും സിനിമയ്ക്കകത്തും നിരവധി ഗോസിപ്പുകൾക്കും അപവാദ പ്രചരണങ്ങൾക്കും ഇരയായിട്ടുള്ള നടിയാണ് മൈഥിലി. അത്തരം സംഭവങ്ങളെ കുറിച്ചാണ് താരം മനസ് തുറക്കുന്നത്.

മെെഥിലിയുടെ വാക്കുകൾ:

എനിക്ക് കരിയറിന്റെ തുടക്കത്തിൽ ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഭീഷണിയും കയ്യേറ്റവുമടക്കം പല തരത്തിൽ ടോർചർ ഉണ്ടായിട്ടുണ്ട്. സിനിമയിൽ അഭിനയിച്ച് തുടങ്ങിയ കാലത്ത് ലൊക്കേഷനിൽ വന്ന് ബഹളമുണ്ടാക്കിയതോടെ ‘അമ്മ’ ഇടപെട്ടാണ് 2012 ൽ ശ്രീലേഖ ഐപിഎസിനെ കണ്ട് പരാതി കൊടുത്തത്. ജയിലിൽ കിടന്ന അയാൾ ജാമ്യം കിട്ടി പുറത്തിറങ്ങി. അയാളിൽ നിന്നും സമാനമായ അനുഭവം ഉണ്ടായ മറ്റൊരു പെൺകുട്ടിയും ഇതുപോലെ കേസ് കൊടുത്തു. അങ്ങനെ വന്നപ്പോഴാണ് ഇതിനൊക്കെ പിന്നിൽ വലിയൊരു സംഘമുണ്ടെന്ന് മനസിലായത്.

ആളുകൾ പറഞ്ഞ് നടക്കുന്നതിനൊക്കെ മറുപടി നൽകാൻ പോയാൽ ഭാഗ്യലക്ഷ്മിയെ പോലെ തല്ലി തീർക്കേണ്ടി വരും. പതിനേഴാം വയസിൽ നടന്ന കാര്യത്തിന് വരെ ഇപ്പോഴും പഴി കേൾക്കേണ്ടി വരുന്നുണ്ട്. വിവാഹ വാർത്ത പോലും പലരും വളച്ചൊടിച്ചാണ് എഴുതിയത്. ഒരു തരത്തിൽ നമ്മളെ വിറ്റ് അവർ കാശുണ്ടാക്കുന്നു. നെഗറ്റിവിറ്റി പ്രചരിക്കുന്നവർക്കെതിരെ സൈബർ സെല്ലിൽ പരാതിപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button