കോവിഡ് കാരണം കഴിഞ്ഞ രണ്ടു വർഷമായി റഗുലർ ക്ളാസുകൾ വിദ്യാലയങ്ങളിൽ നടന്നിരുന്നില്ല. ഇപ്പോഴിതാ, പുതിയ അധ്യായന വർഷം തുടങ്ങിയപ്പോൾ തന്റെ മകനൊപ്പം സ്കൂളിൽ എത്തിയ നടി നവ്യ നായർ സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ച ചിത്രം ശ്രദ്ധ നേടിയിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രം വാർത്തയുമായി. ഇപ്പോഴിതാ, വാർത്തയ്ക്ക് താഴെ വന്ന ഒരു കമൻറ് ആണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്.
read also: സുഹൃത്തിന് കുട്ടിയുണ്ടാകാന്‍ സ്വന്തം ഭാര്യയുടെ അണ്ഡം ദാനം നൽകി: നടൻ സുധീറിന്റെ ജീവിതം
മകനെ സ്കൂളിൽ അയക്കാൻ നേരിട്ടെത്തി നവ്യ എന്നായിരുന്നു വാർത്ത. ആ വാർത്തയ്ക്ക് ഒരു പ്രേക്ഷകർ നൽകിയ കമന്റ് ഇങ്ങനെ, ‘ഞങ്ങളൊക്കെ മക്കളെ കൊറിയർ ചെയ്യാറാണ്. ഇപ്പോ കൊറിയർ ചെയ്തു വന്നേ ഉള്ളൂ. ഇനി ഉച്ചയ്ക്ക് സ്കൂളിൽ നിന്ന് തിരിച്ചയയ്ക്കും. പോയി ഒപ്പിട്ട് കൈപ്പറ്റണം.’- എന്നായിരുന്നു. ഈ കമന്റ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.
Post Your Comments