തൃക്കാക്കര തെരഞ്ഞെടുപ്പുമായി ചേർത്ത് അതിജീവിതയ്‌ക്കെതിരെ നടൻ സിദ്ദിഖ് നടത്തിയ പരാമർശം വിവാദത്തിൽ. ‘ഉപതിരഞ്ഞെടുപ്പില്‍ അതിജീവിതയുടെ വിഷയം ചര്‍ച്ചയായല്ലോ’ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ചര്‍ച്ചയാകാന്‍ അതിജീവിത ഇവിടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ എന്നായിരുന്നു സിദ്ദിഖിന്റെ മറുപടി. അതിനെതിരെ നടിയും ആക്ടിവിസ്റ്റുമായ റിമ കല്ലിങ്കൽ രംഗത്ത്.
സിദ്ദിഖിനെപ്പോലെ തരം താഴാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു നടിയുടെ പ്രതികരണം. ‘ഞാന്‍ അത്രയ്‌ക്കൊന്നും തരംതാഴാന്‍ ഉദ്ദേശിക്കുന്നില്ല. ഞാന്‍ അതിജീവിതയുടെ കൂടെയാണ്. അവര്‍ക്ക് വ്യാകുലതകള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ഉത്‌കണ്‌ഠ ഉണ്ടെങ്കില്‍ അത് ഉന്നയിക്കാനുള്ള എല്ലാ രീതിയിലുമുള്ള അവകാശവും അവര്‍ക്കുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.’–റിമ പറഞ്ഞു.
read also: സുഹൃത്തിന് കുട്ടിയുണ്ടാകാന്‍ സ്വന്തം ഭാര്യയുടെ അണ്ഡം ദാനം നൽകി: നടൻ സുധീറിന്റെ ജീവിതം
‘ഇത്രയും കാലമായി അതിജീവിതയുടെ കൂടെ നിന്ന സര്‍ക്കാരാണത്. വേറെ ഏത് സര്‍ക്കാരായാലും ഈ രീതിയിലുള്ള ഇടപെടല്‍ ഉണ്ടാകുമെന്ന് എനിക്ക് തോന്നുമില്ല. മുഖ്യമന്ത്രിയും മറ്റുള്ളവരും അവര്‍ക്കൊപ്പം നില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു ആശയക്കുഴപ്പം ഉണ്ടായപ്പോള്‍, അത് മുഖ്യമന്ത്രിയെ കണ്ട് തീര്‍ക്കേണ്ട ആവശ്യം കൂടി ഉണ്ടെന്ന് മനസിലാക്കി ആ ഉത്തരവാദിത്തം കൂടി അവര്‍ ഏറ്റെടുത്തു. അതൊരു വലിയ കാര്യമായിട്ടാണ് കാണുന്നത്’- എന്നും റിമ കൂട്ടിച്ചേർത്തു.
Post Your Comments