വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായ നടനാണ് സുധീര്‍. വിനയൻ സംവിധാനം ചെയ്ത ഡ്രാക്കുള എന്ന ചിത്രത്തിൽ നായകനായ സുധീർ കാന്‍സര്‍ ബാധിതനായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഒരു പുണ്യപ്രവൃത്തി ചെയ്തതുകൊണ്ടാണ് മാരകരോഗം വന്നിട്ടും ജീവിതത്തിലേക്കു തിരിച്ചുവരാന്‍ കഴിഞ്ഞതെന്ന് ഒരു അഭിമുഖത്തിൽ നടൻ പറഞ്ഞതാണ് ഇപ്പോൾ സോഷ്യൽ മീഡിയയും ആരാധകരും ചർച്ച ചെയ്യുന്നത്. കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് സുധീറിന്റെ ഭാര്യ പ്രിയ അണ്ഡം ദാനം ചെയ്തിരുന്നു.
ഏറെക്കാലമായി കുട്ടികളില്ലാതിരുന്ന സുഹൃത്തും ഭാര്യയും താരത്തിന്റെ അടുത്ത് തങ്ങൾക്ക് കുട്ടികള്‍ ഉണ്ടാകില്ലെന്നും കുട്ടികള്‍ ഉണ്ടാകാന്‍ ശേഷിയുള്ള ആരെങ്കിലും ഒരു കുഞ്ഞിനെ നല്കാന് തയ്യാറായെങ്കില്‍ നന്നായിരുന്നു എന്നും പറഞ്ഞു. ‘ഇവര്‍ക്കൊരു കുഞ്ഞിനെ നമുക്ക് കൊടുത്താലോ’ എന്നാണ് ഇക്കാര്യം കേട്ടയുടനെ സുധീര്‍ ഭാര്യ പ്രിയയോട് ചോദിച്ചത്. സ്വന്തം ഭാര്യയുടെ അണ്ഡം മറ്റൊരാളിന്റെ ബീജവുമായി സംയോജിപ്പിച്ച് കുട്ടിയുണ്ടാകാനുള്ള സമ്മതം അധികമാരും നല്‍കില്ല എന്നിരിക്കെ സുധീറും പ്രിയയും അതിനു സമ്മതിച്ചു.
read also: നഗ്നയായി കാണണമെന്ന് ആവശ്യം: മറുപടിയുമായി നടി തിലോത്തമ
സുധീറിനും പ്രിയയ്ക്കും രണ്ട് ആണ്മക്കളാണ്. പ്രിയ ദാനം ചെയ്ത അണ്ഡത്തില് ഉണ്ടായത് ഒരു പെണ്‍കുട്ടി ആയിരുന്നു. എന്നാല്‍, കുട്ടി ഉണ്ടായതിന് ശേഷം വലിയൊരു ചതിയാണ് സംഭവിച്ചതെന്നും നടൻ പറഞ്ഞു. കുഞ്ഞിന്റെ ജനനത്തിന് പിന്നാലെ സുധീറും പ്രിയയുമായുള്ള എല്ലാ ബന്ധവും സുഹൃത്തും ഭാര്യയും ഉപേക്ഷിച്ചു. വാട്സാപ്പിലും ഫെയ്സ്ബുക്കിലും അടക്കം ബ്ലോക്ക് ചെയ്തു. ഇനി തമ്മില്‍ ഒരു ബന്ധവും വേണ്ടെന്നാണ് അവര്‍ അറിയിച്ചതെന്ന് താരം പറഞ്ഞു.
‘ആ കുട്ടിക്ക് ഇപ്പോള്‍ പത്ത് വയസ്സായി. കുട്ടിയുടെ ഫോട്ടോ മാത്രമേ തങ്ങൾ ഇതുവരെ കണ്ടിട്ടുള്ളൂ. കുഞ്ഞിനെ കാണാന്‍ ആഗ്രഹമുണ്ടെങ്കിലും മാതാപിതാക്കളുടെ സ്വകാര്യതയെ മാനിച്ച് അതിനായി ശ്രമിക്കുകയോ പേരുവിവരങ്ങള്‍ പുറത്തുപറയുകയോ ചെയ്തിട്ടില്ല. അതൊരു പുണ്യപ്രവൃത്തിയായിട്ടാണ് തങ്ങള്‍ കണ്ടത്’- എന്നും സുധീര്‍ പറയുന്നു.
Post Your Comments